Latest News

ഇരുപത് വർഷത്തിനിടെ 440 ആൺകുട്ടികളെ പീ‌ഡിപ്പിച്ചു, ബാസ്‌കറ്റ്ബോൾ കോച്ചിന് 180 വർഷം തടവ്

ഇയോണ: ഇരുപത് വർഷത്തിനിടെ 440 ആൺകുട്ടികളെ പീഡ‌ിപ്പിച്ച് ബാസ്കറ്റ്ബോൾ കോച്ചിന് 180 വർഷം തടവ് ശിക്ഷ. അമേരിക്കയിലെ ഇയോണയിലാണ് ഞെട്ടിപ്പിക്കുന്ന പ്രകൃതി വിരുദ്ധപീഡനം നടന്നത്.[www.malabarflash.com] 

സ്റ്റീഫൻ എന്ന 43 കാരനായ കോച്ചിനെയാണ് കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷ വിധിച്ചത്. ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് കോടതിയിൽ ‌വെളിപ്പെടുത്തിയത്. ഇതോടെ കോടതി 180 വർഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു

20 വർഷത്തിനിടയിൽ 440 കുട്ടികളെയാണ് പീഡനത്തിനിരയാക്കിയത്. പെൺകുട്ടിയാണെന്ന വ്യാജേന ആൺകുട്ടികളെ കൊണ്ട് നഗ്ന ചിത്രങ്ങളും വിഡിയോകളും അയപ്പിക്കുമായിരുന്നു. പിന്നീട് വിവിധ മൽസരങ്ങൾക്കായി യാത്രകൾ ചെയ്യുമ്പോൾ വിഡിയോ പകർത്തുകയും ചെയ്തു. ഇയാളുടെ വീട്ടിൽ കുട്ടികളെ ക്ഷണിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്. കുട്ടികളാരും ഇക്കാര്യം പുറത്ത് പറഞ്ഞതുമില്ല. പീഡിപ്പിക്കുന്നതിന്റെ വീഡിയോ ഒളിക്യാമറയിൽ പകർത്തുകയും ചെയ്തിരുന്നു.

എന്നാൽ ഈ വീഡിയോ ദൃശ്യങ്ങൾ സ്റ്റീഫന്റെ ബന്ധുവാണ് യാദൃച്ഛികമായി കാണുത്. അയാൾ ഉടൻതന്നെ പോലീസിനെ വിവരം അറിയിക്കുകയായരുന്നു. പോലീസ് സ്റ്റീഫന്റെ വീട്ടിൽ തിരച്ചിൽ നടത്തി ഹാർഡ് ഡിസ്ക് കണ്ടെടുത്തു. 

പ്രതി സമൂഹത്തിന് അപകടകാരിയാണെന്ന് വ്യക്തമാക്കിയാണ് കോടതി 180 വർഷം തടവ് ശിക്ഷ വിധിച്ചത്. ശിക്ഷ 20 വർഷമായി കുറയ്ക്കണമെന്ന് പ്രതിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ മുഖവിലക്കെടുക്കാതെ ശിക്ഷ വിധിക്കുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.