കൊച്ചി: പൊതുറോഡുകളിൽ കുഴികളോ മറ്റെന്തെങ്കിലും അപകടസാധ്യതകളോ ഉണ്ടെങ്കിൽ അക്കാര്യം വ്യക്തമാക്കി മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കണമെന്ന് ഹൈക്കോടതി. ഇത്തരം നടപടികളിൽ വീഴ്ച വരുത്തുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.[www.malabarflash.com]
പൊതുറോഡുകൾ നന്നായി പരിപാലിക്കാൻ സർക്കാരിനും പൊതുമരാമത്ത് വകുപ്പിനും ഉത്തരവാദിത്വമുണ്ട്. ഇത്തരം കാര്യങ്ങളിൽ സർക്കാർ ജീവനക്കാരിൽനിന്നുണ്ടാകുന്ന വീഴ്ചകൾക്ക് സർക്കാരിനു പരോക്ഷ ബാധ്യത ഉണ്ടെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. അടൂർ - കൈപ്പട്ടൂർ റോഡിലെ കുഴിയിൽ വീണ് കാലൊടിഞ്ഞ സംഭവത്തെത്തുടർന്ന് 1,42,000 രൂപ നഷ്ടപരിഹാരം തേടി തട്ടയിൽ സ്വദേശിനി ശാന്തമ്മ നൽകിയ ഹർജിയിലാണു സിംഗിൾ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
1997 ഡിസംബർ 14ന് വൈകിട്ട് ബാലകലോത്സവം കണ്ടു മടങ്ങവെയാണ് ഹർജിക്കാരിക്ക് പരിക്കേറ്റത്. വഴിവിളക്ക് ഇല്ലാത്തതിനാൽ ഇരുട്ടായിരുന്നു. വീഴ്ചയെത്തുടർന്നുണ്ടായ പരിക്കുമൂലം ജോലിക്കു പോകാനാവാത്ത സ്ഥിതിയാണെന്നും നഷ്ടപരിഹാരം വേണമെന്നുമാവശ്യപ്പെട്ട് ശാന്തമ്മ പത്തനംതിട്ട സബ് കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന അയൽക്കാരി കോടതിയിൽ മൊഴി നൽകിയില്ല. തുടർന്ന് അപകടമുണ്ടായതെങ്ങനെയെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി 2005ൽ ഹർജി തള്ളിയിരുന്നു. പിന്നീട് പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും 2009ൽ അതും തള്ളി. തുടർന്നാണു ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.
റോഡുവക്കിലെ മണ്ണൊലിച്ചുപോയതിനെത്തുടർന്നുണ്ടായ രണ്ടടി താഴ്ചയുള്ള കുഴിയിൽ വീണു പരിക്കേറ്റെന്ന് ഹർജിക്കാരി പറയുന്നുണ്ടെങ്കിലും ഇതു തെളിയിക്കാൻ കഴിയാത്തതിനാൽ ഹർജി തള്ളി.
പൊതുറോഡുകളിൽ അപകട സാധ്യതയുണ്ടെങ്കിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കേണ്ട ഉത്തരവാദിത്വം അധികൃതർക്കുണ്ടോ, ഇതിലെ വീഴ്ച മൂലം ഉണ്ടാകുന്ന അപകടത്തിന് നഷ്ടപരിഹാരം നൽകാൻ അധികൃതർക്ക് ബാധ്യത ഉണ്ടോ, ഇത്തരം സംഭവങ്ങളിൽ സർക്കാരിനു പരോഷമായി ബാധ്യത ചുമത്താനാകുമോ എന്നീ കാര്യങ്ങളാണു ഹർജിയിൽ ഹൈക്കോടതി പരിശോധിച്ചത്.

No comments:
Post a Comment