ഉദുമ: വിജയഗീതത്തിന്റെ അലയൊലിയില്‍ കാസര്‍കോട് വിജയശ്രീലാളിതനായി മാറിയ നിയുക്ത എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന് യു.ഡി.എഫ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗംഭീര സ്വീകരണം നല്‍കി.[www.malabarflash.com]
ചരിത്ര വിജയത്തിന് ശേഷം ആദ്യമായി ഉദുമയില്‍ എത്തിച്ചേര്‍ന്നതായിരുന്നു ഉണ്ണിത്താന്‍. മികവാര്‍ന്ന ഭൂരിപക്ഷം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറയാനെത്തിയ ഉണ്ണിത്താനെ സ്വീകരിക്കാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
പ്രധാന പോയിന്റുകളില്‍ റോഡ് ഷോയുമായി എത്തിയ നിയുക്ത എം.പിക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ ഹാര്‍ദമായ സ്വീകരണമാണ് നല്‍കിയത്. ഞായറാഴ്ച രാവിലെ പള്ളിക്കര പഞ്ചായത്തിലെ ചേറ്റുകുണ്ടില്‍ നിന്നാരംഭിച്ച പര്യടനം എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും ആഹ്ലാദാരവങ്ങള്‍ തീര്‍ത്ത ജനസാഗരത്തിന്റെ ആവേശ പ്രകടനമായി മാറി. യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഓരോ സ്വീകരണ കേന്ദ്രത്തിലും മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചാനയിച്ചത്.
ഇരുചക്ര വാഹങ്ങളുടെയും ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെയും പുഷ്പഹാരങ്ങളും ഷാളണിയിച്ചും പടക്കംപൊട്ടിച്ചും ആവേശപൂര്‍വ്വം ഓരോയിടത്തും സ്വീകരണം. പൂച്ചക്കാട്, കല്ലിങ്കാല്‍, പള്ളിക്കര, ബേക്കല്‍, പള്ളം, ഉദുമ, കളനാട്, മേല്‍പറമ്പ് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ചെമ്മനാട് സമാപിച്ചു.
കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങളെ ദുരിതത്തിലാക്കിയ ഒട്ടനവധി ജനകീയ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകാത്തതാണ് തന്റെ വന്‍ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് കാരണമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.
ഇവിടെ 35വര്‍ഷം ഒരേ പാര്‍ട്ടിയുടെ എം.പിമാര്‍ ജയിച്ചുപോയത് കൊണ്ടാണ് വികസനം ഇല്ലാതെ പോയത്. വികസന കാര്യത്തില്‍ താന്‍ രാഷ്ട്രീയം നോക്കില്ല. പ്രധാന മന്ത്രിയെയും മുഖ്യമന്ത്രിയെയും കണ്ട് കാസര്‍കോട്ടെക്ക് ആവശ്യമായ വികസനങ്ങള്‍ കൊണ്ടുവരും . വികസനങ്ങള്‍ തന്നില്ലെങ്കില്‍ ഇരു സര്‍ക്കാരുകളുമായി പടപൊരുതുമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.
മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, വൈസ് പ്രസിഡന്റ് എം.എസ് മുഹമ്മദ് കുഞ്ഞി, മണ്ഡലം പ്രസിഡന്റ് കെ.ഇ.എ ബക്കര്‍, ജനറല്‍ സെക്രട്ടറി എ.ബി ഷാഫി, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, സെക്രട്ടറിമാരായ വിനോദ് കുമാര്‍ പള്ളയില്‍ വീട്, ബാലകൃഷ്ണന്‍ പെരിയ, ഗീതാകൃഷ്ണന്‍, വി. സുരേഷ്, യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍, കണ്‍വീനര്‍ വി.ആര്‍ വിദ്യാസാഗര്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിത് മൗവ്വല്‍, വാസു മാങ്ങാട്, ഹനീഫ കുന്നില്‍, സിദ്ദീഖ് പള്ളിപ്പുഴ, കാപ്പില്‍ കെ.ബി.എം ഷരീഫ്, എം.എച്ച് മുഹമ്മദ് കുഞ്ഞി, തൊട്ടി സാലിഹ് ഹാജി, സുകുമാരന്‍ പൂച്ചക്കാട്, ഹാജി അബ്ദുല്ല ഹുസൈന്‍, ബി.കെ ഇബ്രാഹിം ഹാജി, അബ്ദുല്‍ ഖാദര്‍ കളനാട്, അഹമ്മദ് ഹാജി കോളിയടുക്കം, ടി.ഡി കബീര്‍, ടി.കെ അഷ്‌റഫ് കൂടെയുണ്ടായിരുന്നു.
No comments:
Post a Comment