Latest News

പെരിയ ഇരട്ടക്കൊലക്കേസ്​: രണ്ട്​ സി.പി.എം നേതാക്കൾ അറസ്റ്റിൽ

കാസർകോട്​: പെരിയ ഇരട്ടക്കൊലക്കേസിൽ രണ്ട്​ സി.പി.എം നേതാക്കൾ കൂടി അറസ്റ്റിൽ. ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്​ഠൻ, ​പെരിയ ലോക്കൽ സെക്രട്ടറി ബാലകൃഷ്​ണൻ എന്നിവരാണ്​ അറസ്റ്റിലായത്​.[www.malabarflash.com]

തെളിവ് നശിപ്പിച്ചതും പ്രതികൾക്ക്​ ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയതുമാണ്​ ഇരുവർക്കുമെതിരെയുള്ള കേസ്​. ഇരുവരെയും ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. പിന്നീട് ഇരുവരെയും ജാമ്യത്തിൽ വിട്ടു.

ഇതോടെ ഇരട്ടക്കൊലപാതകത്തിൽ അറസ്റ്റിലായവരുടെ എണ്ണം പതിമൂന്നായി. പ്രതികളിൽ ഒരാൾ വിദേശത്തേക്ക്​ കടന്നിട്ടുണ്ട്​.
യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരായ കൃപേഷിനെയും ശരത്തിനെയും ഫെബ്രുവരി 17ന്​ രാത്രി ഏഴര മണിയോടെ കല്യോട്ട്​ കൂരാങ്കര റോഡരികിൽ ബൈക്ക്​ തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തിയെന്നാണ്​ കേസ്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.