Latest News

തലവരിപ്പണം വാങ്ങുന്ന സ്കൂളുകളിലെ പ്രവേശനം തടയും എം എസ് എഫ്

ഉപ്പള: സ്‌കൂൾ പ്രവേശന സമയത്ത് 15 വയസ്സ് വരെ സൗജന്യ വിദ്യാഭ്യാസമെന്ന വിദ്യാർഥികളുടെ അവകാശം ലംഘിച്ച് പ്രവേശനത്തിന് ചില സ്കൂളുകളിൽ അനധികൃത മായി ഫീസ് വാങ്ങുന്ന ഇത്തരം സ്കൂളുകൾ ശ്രദ്ധയിൽ പെട്ടാൽ ശക്തമായ പ്രതിഷേധ പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.[www.malabarflash.com]

യോഗം പ്രസിഡന്റ് സവാദ് അഗടിമോഗരിന്റെ അധ്യക്ഷതയിൽ, മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി എം അബ്ബാസ് ഉൽഘാടനം ചെയ്തു. 

ഇർഷാദ് മൊഗ്രാൽ, റഹ്‌മാൻ ഗോൾഡൻ, മുഹമ്മദ് കുഞ്ഞി ഉലുവാർ, സിദ്ദിഖ് മഞ്ചേശ്വരം, റഹീം പള്ളം, മണ്ഡലം ഭാരവാഹികലായ നൗഷാദ് മീഞ്ച, മുഫീദ് മഞ്ചേശ്വരം, അൻസാർ പാവൂർ, റുവൈസ് കുമ്പള, സവാസ് പൈവലികെ, സുൽത്താൻ പെർള, നമീസ് കുടികൊട്ടി, അഫ്‌സൽ ബേകുർ, മസൂദ് ആരിക്കാടി, സിറാജ് പുത്തിഗെ, ഷഫീക് മീഞ്ച, ശഹീദ് മീഞ്ച തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുഫാസി കോട്ട സ്വാഗതവും, ട്രഷറർ ജംഷീർ മൊഗ്രാൽ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.