തിരുവനന്തപുരം: മുസ്ലിം ലീഗ് പ്രവർത്തകരും കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. മൂന്നു ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തതായാണു ജില്ലാ കളക്ടറുടെ അന്വേഷണത്തിൽ വ്യക്തമായതെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു.[www.malabarflash.com]
മുഹമ്മദ് ഫയാസ്, കെ.എം. മുഹമ്മദ്, അബ്ദുൾ സമദ് എന്നിവരാണു കള്ളവോട്ട് ചെയ്തത്. കല്യാശേരിയിൽ പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ 69, 70 ബൂത്തുകളിലാണ് കള്ളവോട്ട് നടന്നത്. മുഹമ്മദ് ഫായിസ് രണ്ടു ബൂത്തുകളിലാണ് വോട്ട് ചെയ്തത്. അബ്ദുൽ സമദ് ഒരേ ബൂത്തിൽ രണ്ടു തവണ വോട്ട് ചെയ്തു. കെ.എം. മുഹമ്മദ് സ്വന്തം വോട്ടടക്കം മൂന്നു തവണ വോട്ട് ചെയ്തതായും കണ്ടെത്തി.
നാലു പേർ കള്ളവോട്ട് ചെയ്തെന്നാണു പരാതിയെങ്കിലും ഇതിൽ ഒരാളുടെ കാര്യത്തിൽ വ്യക്തതയില്ലെന്ന് ടിക്കാറാം മീണ പറഞ്ഞു. ഇതിൽ കൂടുതൽ അന്വേഷണത്തിനു നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കള്ളവോട്ട് ചെയ്തവർക്കെതിരെ കേസെടുക്കാൻ നിർദേശം നൽകുമെന്ന് മീണ പറഞ്ഞു. പോളിംഗ് ഉദ്യോഗസ്ഥർക്കെതിരേയും നടപടിയുണ്ടാകും. ഇവർക്കെതിരേ കൂടുതൽ അന്വേഷണത്തിന് നിർദേശം നൽകി. ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ചതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
കോണ്ഗ്രസ് ബൂത്ത് ഏജന്റാണ് കള്ള വോട്ടിന് പ്രേരിപ്പിച്ചതെന്നു കുറ്റക്കാർ വിശദീകരണം നൽകിയിട്ടുണ്ടെന്നും ബൂത്ത് ഏജന്റിനെതിരെ കേസെടുക്കാൻ ശിപാർശ ചെയ്യുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

No comments:
Post a Comment