കാസര്‍കോട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 12ാം പ്രതി പനയാല്‍ ആലക്കോട് കാലിച്ചാന്‍മരത്തിങ്കല്‍ ബി മണികണ്ഠനു(35) ജാമ്യം. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യാണ് ജാമ്യം അനുവദിച്ചത്.[www.malabarflash.com]
പ്രതികളുടെ ചോരക്കറ പുരണ്ട വസ്ത്രത്തിനു പകരം വസ്ത്രങ്ങള്‍ നല്‍കി ഒമ്പതാം പ്രതിയുടെ കാറില്‍ ചട്ടഞ്ചാലിലെ സിപിഎം ഓഫിസില്‍ ഒളിവില്‍ പാര്‍പ്പിച്ചതിനും രണ്ടുമുതല്‍ നാലുവരെ പ്രതികളെ സ്വന്തം വീട്ടിലും തൊട്ടടുത്ത പറമ്പിലും താമസിപ്പിക്കുകയും പ്രതികള്‍ രക്ഷപ്പെട്ട കെഎല്‍14 6869 നമ്പര്‍ ജീപ്പ് വെളുത്തോളിയിലെ തോട്ടത്തില്‍ ഒളിപ്പിച്ചുവച്ചെന്നുമാണ് മണികണ്ഠനെതിരേ കൈംബ്രാഞ്ച് ആരോപിച്ച കുറ്റം.
പ്രതിക്കുവേണ്ടി അഡ്വ. എം ഡി ദിലീഷ്‌കുമാര്‍ ഹാജരായി.
No comments:
Post a Comment