Latest News

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആശ്രിതരെ ഭീഷണിപ്പെടുത്തി വ്യാപകമായി പണപ്പിരിവ് നടത്തുന്നതായി പരാതി

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആശ്രിതരെ ഭീഷണിപ്പെടുത്തി വ്യാപകമായി പണപ്പിരിവ് നടത്തുന്നതായി പരാതി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടനയുടെ ഭാരവാഹിയുടെ ചികിത്സക്ക് വേണ്ടി എന്നു പറഞ്ഞാണ് പണം പിരിക്കുന്നത്.[www.malabarflash.com]

ദുരിതബാധിതരുടെ ഒരു മാസത്തെ പെന്‍ഷന്‍ നിര്‍ബന്ധമായും നല്കണമെന്നും ഇല്ലെങ്കില്‍ ഇവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കും എന്നുമാണ് പണം പിരിക്കുന്നവരുടെ ഭീഷണി. എന്നാല്‍ പിരിച്ചെടുക്കുന്ന പണത്തിന് യാതൊരു റസീറ്റോ രേഖകളോ നല്‍കുന്നുമില്ല.

ചികിത്സക്ക് പോലും ബുദ്ധിമുട്ടുന്ന പാവപ്പെട്ട എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പെന്‍ഷനില്‍ നിന്ന് പിരിവെന്ന പേരില്‍ കയ്യിട്ടുവാരുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. ഇതു സംബന്ധിച്ച് ജില്ലയിലെ ദുരിതബാധിതരും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത സംരക്ഷണ സമിതി അംഗങ്ങളും ജില്ലാ കളക്ടറെ നേരിട്ട് കണ്ട് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കളക്ടര്‍ ഉറപ്പു നല്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.