Latest News

കാസര്‍കോട്ട് ഭീമ ജ്വല്ലറിയുടെ പുതിയ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍കോട്: ഭീമ ജ്വല്ലറി കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. നടന്‍ ടൊവിനോ തോമസാണ് പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ പുതുതായി ആരംഭിച്ച ഭീമ ജ്വല്ലറിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ നിര്‍വ്വഹിച്ചത്.[www.malabarflash.com]

ആദ്യ വില്‍പന വ്യവസായി അച്ചു നായന്‍മാര്‍മൂലയ്ക്ക് നല്‍കി ടൊവിനോ നിര്‍വ്വഹിച്ചു. ഭീമ ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍, പത്നി ജയ ഗോവിന്ദന്‍, മകള്‍ ഗായത്രി സുഹാസ്, കുടുംബാംഗങ്ങളായ എം എസ് സുഹാസ്, മരുമകന്‍ സുധീര്‍ കപൂര്‍, ലക്ഷ്മികാന്ത്, ഗിരി രാജന്‍, മാധവന്‍ അഭിഷേക്, നവ്യ സുഹാസ്, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിം, കുണ്ടാര്‍ രവീശതന്ത്രി, കെ ശ്രീകാന്ത്, ഗോള്‍ഡ് ആന്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ടും സിറ്റി ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനുമായ അബ്ദുല്‍ കരീം കോളിയാട് തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.

ഭീമ ജ്വല്ലറിയുടെ 53-ാമത് ഷോറൂമാണ് കാസര്‍കോട്ട് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. സ്വര്‍ണത്തോടുള്ള കാസര്‍കോട്ടുകാരുടെ താത്പര്യം സംരക്ഷിക്കുക കൂടിയാണ് ലക്ഷ്യം. ഇന്ത്യയിലെവിടെയും ഇറങ്ങുന്ന പുത്തന്‍ ഡിസൈനുകള്‍ കാസര്‍കോട്ടെ ഭീമ വഴിയും ജനങ്ങള്‍ക്ക് ചെറിയ പണിക്കൂലിയില്‍ ലഭിക്കും. കാസര്‍കോട്ടെ ജനങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള പുത്തന്‍ ഡിസൈനുകളും ഇനി മുതല്‍ ഭീമയിലൂടെ ലഭിക്കും.

പാവപ്പെട്ടവര്‍ക്കും പണക്കാര്‍ക്കും അവരുടെ താത്പര്യത്തിനനുസരിച്ചുള്ള ഡിസൈനുകള്‍ നല്‍കാനാണ് ഭീമ തയ്യാറാവുക. പാവപ്പെട്ടവര്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കും. രണ്ട് നിലകളിലായാണ് ഭീമയുടെ വിശാലമായ ജ്വല്ലറി കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഉദ്ഘാടന പരിപാടിയില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.