തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ 25 കിലോ സ്വർണം പിടിച്ചെടുത്തു. വിമാനയാത്രക്കാരായ രണ്ടുപേരെ ഡിആർഐ അധികൃതർ കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യംചെയ്തു വരികയാണ്. ഇന്നലെ രാവിലെ ഏഴരയ്ക്ക് ഒമാനിൽ നിന്നു തിരുവനന്തപുരത്തെത്തിയ വിമാന യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.[www.malabarflash.com]
തിരുമല സ്വദേശിയായ സുനിൽ എന്ന യാത്രക്കാരനും കഴക്കൂട്ടം സ്വദേശിനിയായ സ്ത്രീയുമാണ് ഡിആർഐ യുടെ കസ്റ്റഡിയിലുള്ളത്. ഹാൻഡ് ബാഗിൽ ഒരു കിലോ വീതം തൂക്കമുള്ള സ്വർണക്കട്ടിയുടെ രൂപത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. വിപണിയിൽ എട്ടു കോടിയിൽപ്പരം രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. കൂടുതൽ വിവരങ്ങൾ ഡിആർഐ അധികൃതർ പുറത്തുവിട്ടിട്ടില്ല.
അടുത്ത കാലത്ത് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടുന്ന ഏറ്റവും വലിയ സ്വർണവേട്ടയാണ് ഇന്നലെ നടന്നത്. സമീപകാലത്ത് സ്വർണം പിടികൂടിയപ്പോൾ വിമാനത്താവളത്തിലെ ജീവനക്കാർക്ക് പങ്കുണ്ടെന്ന് തെളിയുകയും ഒരു ജീവനക്കാരനെതിരേ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഡിആർഐക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണക്കടത്ത് പിടികൂടിയത്.

No comments:
Post a Comment