കാസർകോട്: കുടിവെള്ളക്ഷാമത്തെ തുടർന്ന് അടച്ചുപൂട്ടിയ ഹോട്ടലിന്റെ ഉടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.അഡൂർ അളിയനടുക്കയിലെ അപ്പക്കുഞ്ഞി - ഗോപി ദമ്പതികളുടെ മകൻ പവിത്രനെയാണ് (28) ഞായറാഴ്ച രാവിലെ വീടിനോടുചേർന്നുള്ള വിറകുപുരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]
ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. ഞായറാഴ്ച രാവിലെ അമ്മ വിറകെടുക്കാൻ ചെന്നപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്.
അഡൂർ മഹാലിംഗേശ്വര ക്ഷേത്രത്തിന് സമീപത്ത് അശോക്ഭവൻ എന്ന പേരിൽ ചെറിയൊരു ഹോട്ടൽ നടത്തിവരികയായിരുന്നു പവിത്രൻ. പ്രദേശത്തെ കുടിവെള്ളക്ഷാമം കാരണം ഈ ഹോട്ടൽ ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. ഇതോടെ കടുത്ത മനോവിഷമത്തിലായിരുന്നു പവിത്രനെന്ന് ബന്ധുക്കൾ പറയുന്നു. ഇയാൾക്ക് സാമ്പത്തിക ബാദ്ധ്യതകളുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.

ഹോട്ടൽ അടച്ചുപൂട്ടിയതോടെ ബുദ്ധിമുട്ടിലായതായി ഇയാൾ സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു. ഇതിന്റെ മനോവിഷമം കാരണം ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം.അവിവാഹിതനാണ്.
സഹോദരങ്ങൾ: ശശിധരൻ (മൈസൂർ), അശോകൻ (ഡ്രൈവർ), വേണുഗോപാലൻ (മംഗളൂരു), ദിവ്യാജ്യോതി.
വേനലിനെ തുടർന്ന് അഡൂരിൽ പലയിടത്തും കുടിവെള്ളക്ഷാമം രൂക്ഷമാണ്.ഇവിടെ ഒരാഴ്ചയായി ശുദ്ധജല വിതരണം മുടങ്ങിയിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
No comments:
Post a Comment