തിരുവനന്തപുരം: കേരളത്തില്‍ മഴ ജൂണ്‍ നാല് മുതല്‍ തുടങ്ങുമെന്ന് കാലവസ്ഥാ റിപ്പോര്‍ട്ട്. രാജ്യത്തെ ഏക സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റ് ആണ് ഇക്കാര്യം അറിയിച്ചത്.[www.malabarflash.com]
ഈ വര്‍ഷം ശരാശരിയില്‍ താഴെ മാത്രമാണ് കേരളത്തില്‍ മഴ ലഭ്യമാകൂ എന്നതാണ് ഏജന്‍സിയുടെ പ്രവചനം. കേരളത്തില്‍ ജൂണ്‍ ഒന്നു മുതലാണ് സാധരണയായി മഴയെത്താറുള്ളത്. ജൂലൈ പകുതിയോടെ രാജ്യം മുഴുവന്‍ മഴയെത്തും. ഇത്തവണ രാജ്യത്ത് 93 ശതമാനം മഴ ലഭിക്കുമെന്നും ഏജന്‍സി പ്രവചിച്ചു.
No comments:
Post a Comment