റിയാദ്: സൗദി അറേബ്യയിലെ എണ്ണ പമ്പിങ് സ്റ്റേഷനുകള്‍ക്കു നേരെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച രാവിലെ റിയാദ് പ്രവിശ്യയിലെ ദവാദ്മി, അഫീഫ് പ്രദേശങ്ങളിലുള്ള പമ്പിങ് സ്‌റ്റേഷനുകള്‍ക്ക് നേരെയാണ് ഡ്രോണ്‍ ആക്രമണമുണ്ടായതെന്നും തീവ്രവാദി ആക്രമണമാണ് നടന്നതെന്നും ഊര്‍ജ വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.[www.malabarflash.com]
സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്നു യമ്പൂ തുറമുഖത്തേക്കു എണ്ണ വിതരണം ചെയ്യുന്ന പൈപ്പ് ലൈനിലെ 8,9 നമ്പര്‍ പമ്പിങ് സ്റ്റേഷനുകളിലാണ് ആക്രമണമുണ്ടായത്. ഈ രണ്ടു സ്റ്റേഷനുകളിലെയും പമ്പിങ് നിര്‍ത്തിവച്ചുവെന്നും ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.
ഈ ആക്രമണം സൗദിയെ മാത്രം ലക്ഷ്യം വച്ചുള്ളതല്ല. ഗള്‍ഫ് മേഖലയെയും എണ്ണ വിതരണ സുരക്ഷയെയും അട്ടിമറിക്കുക എന്നതു തന്നെയാണ് ആക്രമണത്തിന്റെ ഉദ്ദേശമെന്നും ഖാലിദ് അല്‍ ഫാലിഹ് കൂട്ടിച്ചേര്‍ത്തു.
No comments:
Post a Comment