റായ്ബറേലി: ഉത്തർപ്രദേശിൽ കോണ്ഗ്രസ് എംഎൽഎയ്ക്കു നേരെ വധശ്രമം. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ എംഎൽഎ അതിഥി സിംഗിനുനേരെയാണ് ആക്രമണമുണ്ടായത്. എംഎൽഎയുടെ വാഹനത്തിനു നേരെ അക്രമികൾ വെടിയുതിർക്കുകയും ചെയ്തു.[www.malabarflash.com]
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് എതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫീസിലേക്ക് പോകവെ ബച്റവാൻ ടോൾപ്ലാസക്കു സമീപമാണ് അതിഥിക്കു നേരെ ആക്രമണം നടന്നത്. പരിക്കേറ്റ എംഎൽഎയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ എംഎൽഎയ്ക്ക് ഒപ്പമുണ്ടായിരുന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കും പരിക്കേറ്റു.
റായ്ബറേലിയിൽ സോണിയാ ഗാന്ധിക്കെതിരേ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി ദിനേഷ് സിംഗിന്റെ സഹോദരൻ അവദേഷ് സിംഗിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിനാണ് എംഎൽഎ പോയത്.

No comments:
Post a Comment