Latest News

പത്തൊമ്പതുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാരോപിച്ച സംഭവത്തിലെ യുവതിയും യുവാവും വിഹാഹിതരായി

കാസര്‍കോട്: ഉപ്പളയില്‍ പത്തൊമ്പതുകാരിയെ കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള സ്വിഫ്റ്റ് കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാരോപിച്ച സംഭവത്തിലെ യുവതിയും യുവാവും വിഹാഹിതരായി. ഇവര്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവാഹിതരായ വിവരം പുറത്ത് വിട്ടത്.[www.malabarflash.com]

ഞങ്ങള്‍ തമ്മില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി പ്രണയത്തിലാണെന്നും, എന്നെ ആരും തട്ടിക്കോണ്ട് പോയിട്ടില്ല, ഒരുമിച്ച് ജീവിക്കാന്‍ പറ്റിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും, ഞാന്‍ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സുപ്രീതിന്റെ കൂടെ ഇറങ്ങി വന്നതെന്നും, സുപ്രീതിന്റെ കൂടെയുള്ള ജീവിതത്തില്‍ താന്‍ സന്തോഷവതിയാണെന്നും പഞ്ചമി വീഡിയോയില്‍ പറയുന്നു.
 
തിങ്കളാഴ്ച്ച രാത്രിയാണ് പെണ്‍കുട്ടിയെ കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. നാട്ടുകാര്‍ സംഭവം കണ്ടതോടെ കാര്‍ അമിതവേഗതയില്‍ ഓടിച്ചുപോവുകയും ഏതാനും വാഹനങ്ങളില്‍ ഇടിക്കുകയും ചെയ്തിരുന്നു. പിന്നീട് കാര്‍ ഉപ്പള ഐല മൈതാനിക്ക് സമീപത്തേക്ക് എത്തിയപ്പോള്‍ പിടികൂടി കാര്‍ നാട്ടുകാര്‍ അടിച്ചു തകര്‍ക്കുകയും സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷമുണ്ടാകുകയും ചെയ്തിരുന്നു. 

ചൊവ്വാഴ്ചയാണ് സോഷ്യല്‍ മീഡിയയിലൂടെയാണ് തങ്ങള്‍ വിവാഹിതരായി എന്ന വിവരം ഇവര്‍ വീഡിയോ സഹിതം പുറത്തറിയിക്കുന്നത്‌

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.