തിങ്കളാഴ്ച ഉച്ചക്ക് മൂന്നോടെ ഇരുവരും വീട്ടിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. വൈഷ്ണവി സംഭവം നടന്നയുടനെയും 90 ശതമാനവും പൊള്ളലേറ്റ മാതാവ് ലേഖ വൈകുന്നേരം ഏഴോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്.
കനറാ ബാങ്കിൽനിന്നെടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ വീട് ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ ശ്രമം നടത്തിയിരുന്നു. കനറാ ബാങ്ക് നെയ്യാറ്റിൻകര ശാഖയിൽനിന്ന് 15 വർഷം മുമ്പാണ് വീട് നിർമാണത്തിന് അഞ്ച് ലക്ഷം രൂപ ചന്ദ്രൻ വായ്പയെടുത്തത്.
വീട് നിര്‍മാണം ആരംഭിക്കുമ്പോള്‍ 12 ലക്ഷം കൈവശം ഉണ്ടായിരുന്നു. ന്റെ കുറവുള്ള തുകയാണ് വായ്പയെടുത്തത്. വിദേശത്തായിരുന്ന ചന്ദ്രന് ജോലി നഷ്ടപ്പെട്ടതോടെ 2010ൽ തിരിച്ചടവ് മുടങ്ങി. 7.8 ലക്ഷം രൂപ പലിശയടക്കം തിരിച്ചടച്ചെങ്കിലും 6.72 ലക്ഷം രൂപ കൂടി അടയ്ക്കാനുണ്ടെന്നായിരുന്നു ബാങ്കിന്റെ നിലപാടെന്ന് ചന്ദ്രൻ പറയുന്നു. തുടർന്ന് വീടും 10.5 സെന്റ് വസ്തുവും വിറ്റ് പണം നല്‍കാനായി കുടുംബത്തിന്റെ ശ്രമം. 50 ലക്ഷം രൂപക്ക് മുകളില്‍ വില പറഞ്ഞ വീട് പിന്നീട് 24 ലക്ഷം രൂപക്ക് വാങ്ങാമെന്ന് പറഞ്ഞയാളും പിന്മാറിയതോടെ ചന്ദ്രനും കുടുംബവും മാനസികമായി തകര്‍ന്നു.
മേയ് 10ന് ബാങ്ക് അധികൃതരെത്തിയിരുന്നു. നാലു ദിവസത്തിനകം 6.72 ലക്ഷം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ ജപ്തി നടപടികളുമായി മുന്നോട്ടുപോകുമെന്നും കുടുംബത്തെ അറിയിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. വീട് ജപ്തി ചെയ്യുമെന്നറിയിച്ച് കഴിഞ്ഞദിവസം ബാങ്കില്‍നിന്ന് ഫോണ്‍ വിളി വന്നിരുന്നു. ഇതിനെതുടർന്ന് ലേഖയും വൈഷ്ണവിയും മാനസികമായി തളർന്നു. അയല്‍വാസികളും ഇവര്‍ക്ക് പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.
നാട്ടുകാരോടും വസ്തു ബ്രോക്കര്‍മാരോടും വില്‍പനയെക്കുറിച്ച് അയല്‍വാസികളും സംസാരിച്ചിരുന്നു. കടുത്ത മാനസിക സമ്മർദത്തിലായ കുടുംബം തുക തിരിച്ചടയ്ക്കാൻ പല വഴികളും നോക്കിയെങ്കിലും ഫലമുണ്ടായില്ല.
മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
അതേസമയം തിരിച്ചടവ് വൈകിയതിനെതുടർന്ന് നടപടി സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും ഒരുതരത്തിലും ജപ്തി നടപടിക്ക് സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
No comments:
Post a Comment