Latest News

സഹപാഠിക്ക്‌ കൈതാങ്ങായി ഓർമ്മ കൂട്ടായ്‌മ

ഉദുമ: സഹപാഠിക്ക്‌ കൈതാങ്ങായി ഓർമ്മ കൂട്ടായ്‌മ. ഉദുമ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ എസ്‌എൽസി 195‐96 ബാച്ച്‌ പൂർവ വിദ്യാർഥി കൂട്ടായ്‌മയ‌ാ ‘ഓർമ്മ’ ണ‌് പള്ളം ദെഡിയിലെ അംബികയക്ക്‌ വീട്‌ നിർമിക്കാനുള്ള ധനസഹായം നൽകിയത‌്.[www.malabarflash.com]

 ഓർമ്മയുടെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബസംഗമത്തിലാണ്‌ വീട്‌ നിർമാണം പൂർത്തീകരിക്കാനുള്ള ആദ്യതുകയായ ഒരുലക്ഷം രൂപയുടെ ചെക്ക്‌ നൽകിയത്‌. 

ടി വി സുധീഷ്‌ അധ്യക്ഷനായി. ഷിഹാബദീൻ, രജ്‌ഞിത്‌ എന്നിവർ സംസാരിച്ചു. സുകുമാരി സ്വാഗതം പറഞ്ഞു. 

ഭാരവാഹികൾ: ടി വി സുധീഷ്‌ (പ്രസിഡന്റ്‌), ഷെരീഫ്‌ ഞെക്ലി (വൈസ‌് പ്രസിഡന്റ്‌), സിനിമോൾ (സെക്രട്ടറി), സി കെ ബിന്ദു (ട്രഷറർ).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.