തിരുവനന്തപുരം: കേരളത്തിന്റെ വികസനം തടയുന്ന സമീപനമാണ് കേന്ദ്ര സർക്കാരും ബിജെപിയും സ്വീകരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയുടേത് സാഡിസ്റ്റ് സമീപനമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.[www.malabarflash.com]
ദേശീയപാതാ വികസനത്തിൽനിന്നു കേരളത്തെ ഒഴിവാക്കിയതിനേക്കുറിച്ചു പരാമർശിച്ചപ്പോഴാണ് കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരേ മുഖ്യമന്ത്രി അതിരൂക്ഷ വിമർശനം ഉയർത്തിയത്.
കേരളത്തിലെ ദേശീയപാതാ വികസനത്തിനായി സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ഏറെക്കുറെ പൂർത്തിയാക്കിയപ്പോഴാണ് മുന്തിയ പരിഗണനാ പട്ടികയിൽനിന്നു കേരളത്തിലെ ദേശീയപാതയെ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. അടുത്ത രണ്ടു വർഷത്തേക്ക് തുടർനടപടികൾ അസാധ്യമാക്കുന്ന തരത്തിലാണ് ദേശീയപാതാ അഥോറിറ്റിയുടെ പുതിയ തീരുമാനം. ഇടതു സർക്കാരിന്റെ അവശേഷിക്കുന്ന കാലയളവിൽ ഈ പദ്ധതി പൂർത്തിയാകരുതെന്ന താത്പര്യത്തോടെയാണ് പുതിയ തീരുമാനം.
സ്ഥലമെടുപ്പിനും നഷ്ടപരിഹാരം നൽകുന്നതിനുമുള്ള വിജ്ഞാപനങ്ങളാണ് റദ്ദാക്കുന്നത്. ഇപ്പോൾ തന്നെ സ്ഥലം ഏറ്റെടുക്കുന്നതിനു കൂടുതൽ വില നൽകണമെന്ന അഭിപ്രായമാണ് ദേശീയ പാതാ അഥോറിറ്റിക്കുള്ളത്.
രണ്ടു വർഷത്തിനു ശേഷം സ്ഥലം ഏറ്റെടുക്കുന്പോൾ ചെലവു കൂടും. അടുത്ത രണ്ടു വർഷത്തേക്ക് പണിയില്ലാതെ ഇതിനായുള്ള ഉദ്യോഗസ്ഥ സംവിധാനത്തെ നിലനിർത്തുക എന്നതും പ്രായോഗികമല്ല.
ഒന്നാം ഘട്ടത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ രണ്ടാം ലിസ്റ്റിൽ പെടുത്തി. ഇതു മുന്പു കേട്ടുകേൾവിയുള്ള കാര്യമല്ല. ഫെഡറൽ തത്ത്വങ്ങൾക്കു വിരുദ്ധവുമാണ്.
ദേശീയപാതയ്ക്കു വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പു നിർത്തി വയ്ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള കത്തെഴുതിയത് അതീവരഹസ്യമായാണ്.
എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താമായിരുന്നു. അതല്ലെങ്കിൽ പരസ്യപ്രസ്താവനയെങ്കിലും പുറപ്പെടുവിക്കാമായിരുന്നു. എന്നാൽ അതൊന്നുമുണ്ടായില്ല.
ദേശീയപാതാ വികസനത്തിനായി പെട്രോൾ, ഡീസൽ വിലയുടെ മേൽ സെസ് ഏർപ്പെടുത്തുകയാണു ചെയ്തത്. നികുതി ഏർപ്പെടുത്താതിരുന്നതു വഴി സംസ്ഥാനങ്ങൾക്ക് ഇതിന്റെ വിഹിതം ലഭിക്കാതെ പോയി. ഇന്ധനവിലയുടെ മേൽ സെസ് ഏർപ്പെടുത്തി സമാഹരിച്ച തുകയിൽ കേരളത്തിന് എത്ര ലഭിച്ചു എന്നു ചിന്തിക്കേണ്ടതുണ്ട്. ഇവർ കേരളത്തിന്റെ വികസനം തടയുക മാത്രമല്ല, അവകാശപ്പെട്ടത് നിഷേധിക്കുകകൂടിയാണ്.
ഓഖിയിലും പ്രളയത്തിനും കേരളത്തിനു ലഭിക്കേണ്ടത് നൽകിയില്ല. പ്രളയ പുനരധിവാസത്തിനായി വിദേശ രാജ്യങ്ങൾ ഓഫർ ചെയ്ത സഹായം തട്ടിക്കളയുകയും ചെയ്തു. കേരളത്തിന്റെ വികസനം തടയാൻ ഏതറ്റം വരെയും പോകും എന്നതിന്റെ തെളിവാണ് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ കത്ത് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

No comments:
Post a Comment