ജോധ്പുർ: രാജസ്ഥാനിലെ ജോധ്പുരിൽ നാലു വയസുകാരി കുഴൽക്കിണറിൽ വീണു. തിങ്കളാഴ്ച വൈകുന്നേരമാണ് മെലാന ഗ്രാമത്തിലുള്ള 400 അടി താഴ്ചയുള്ള കുഴൽക്കിണറിനുള്ളിൽ വീണത്. കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.[www.malabarflash.com]
കുട്ടിക്കാവശ്യമായ ഓക്സിജനും വെളിച്ചവും കിണറിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്. വെള്ളം നൽകാനുള്ള ശ്രമം അന്തിമഘട്ടത്തിലാണ്. ഇനിയും താഴ്ചയിലേക്ക് പോകാതിരിക്കാൻ സുരക്ഷാക്രമീകരണങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

No comments:
Post a Comment