Latest News

ഫീസ് വാങ്ങി ട്യൂഷൻ: മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ

തിരുവനന്തപുരം∙ ഫീസ് വാങ്ങി ട്യൂഷൻ ക്ലാസ് നടത്തിയ മൂന്ന് ഹയർസെക്കൻഡറി അധ്യാപകർക്കു സസ്‌പെൻഷൻ.[www.malabarflash.com]

ചിറയിൻകീഴ് പിഎൻഎംജിഎച്ച്എസ് സ്‌കൂളിലെ അധ്യാപകൻ രാജേഷ്, പൂതക്കുളം ഗവ.എച്ച്എസ്എസിലെ അധ്യാപകൻ സുനേഷ്, വിളവൂർകാൽ ഗവ.എച്ച്എസ്എസിലെ അധ്യാപകൻ ഡി.അനിൽ എന്നിവർക്കെതിരെയാണു നടപടി.

മൂന്നു പേരും കെമിസ്ട്രി അധ്യാപകരാണ്. ട്യൂഷൻ നടത്തുന്നതു സർക്കാർ സർവന്റ്‌സ് കോൺടാക്ട് റൂൾ 48 പ്രകാരം ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നു വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.