ദുബൈ: ലോകത്തെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബൈ ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ ചെറുവിമാനം തകര്‍ന്ന് പൈലറ്റും അസിസ്റ്റന്റും മരിച്ചു.[www.malabarflash.com]
ഇതേത്തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്ന വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചതായി ദുബയ് മീഡിയാ ഓഫിസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഇവിടെ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങള്‍ ജബല്‍ അലി വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിട്ടിരുന്നു.
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ തടസ്സം കൂടാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍വീസുകള്‍ക്ക് നേരിയ താമസം മാത്രമാണ് നേരിട്ടതെന്നും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അപകടകാരണം വ്യക്തമാക്കിയിട്ടില്ല.
No comments:
Post a Comment