Latest News

കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളിലെ നാല് ബൂത്തുകളില്‍ ഞായറാഴ്ച റീപോളിങ്

തി​രു​വ​ന​ന്ത​പു​രം: ക​ള്ള​വോ​ട്ട്​ തെ​ളി​ഞ്ഞ നാ​ല്​ ബൂ​ത്തി​ൽ ഞാ​യ​റാ​ഴ്​​ച വീണ്ടും വോട്ടെടുപ്പ്‌​​ ന​ട​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ തീ​രു​മാ​നി​ച്ചു.  കാ​സ​ർ​കോ​ട്​ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ലെ മൂ​ന്നും ക​ണ്ണൂ​രി​ലെ ഒ​രു ബൂ​ത്തി​ലു​മാ​ണ്​ വീ​ണ്ടും വോട്ടെടുപ്പ്‌. [www.malabarflash.com] 

കാ​സ​ർ​കോ​ട്ട്​ ക​ല്യാ​ശേ​രി​യി​ലെ ബൂ​ത്ത് ന​മ്പ​ർ 19 പി​ലാ​ത്ത​റ, ബൂ​ത്ത് ന​മ്പ​ർ 69 പു​തി​യ​ങ്ങാ​ടി ജ​മാ​അ​ത്ത് എ​ച്ച്.​എ​സ് നോ​ർ​ത്ത് ബ്ലോ​ക്ക്, ബൂ​ത്ത് ന​മ്പ​ർ 70 ജ​മാ​അ​ത്ത് എ​ച്ച്.​എ​സ് സൗ​ത്ത് ബ്ലോ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ്​ ബൂ​ത്ത് ന​മ്പ​ർ 166 പാ​മ്പു​രു​ത്തി മാ​പ്പി​ള എ.​യു.​പി.​എ​സ് എ​ന്നി​വ​യി​ലു​മാ​ണ്​​ വീ​ണ്ടും വോട്ടെടുപ്പ്‌.

ക​ള്ള​വോ​ട്ട്​ സ്​​ഥി​രീ​ക​രി​ക്കു​ക​യും അ​തിന്റെ ​പേ​രി​ൽ വോട്ടെടുപ്പ്‌​ റ​ദ്ദാ​ക്കി വീ​ണ്ടും വോട്ടെടുപ്പ്‌​​ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത്​ സം​സ്​​ഥാ​ന​ത്ത്​ ആ​ദ്യ​മാ​ണ്.
നാ​ല്​ ബൂ​ത്തി​ലും ഏ​പ്രി​ൽ 23ന് ​ന​ട​ന്ന വോ​ട്ടെ​ടു​പ്പ് റ​ദ്ദാ​ക്കി. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ഏ​ഴ്​ മു​ത​ൽ വൈ​കീ​ട്ട്​ ആ​റ്​ വ​രെ​യാ​ണ്​ പോ​ളി​ങ്.

പ​ര​സ്യ പ്ര​ചാ​ര​ണം വെ​ള്ളി​യാ​ഴ്​​ച വൈ​ക​ീ​ട്ട്​ ആ​റി​ന്​ അ​വ​സാ​നി​ക്കും. ക​ർ​ശ​ന സു​ര​ക്ഷ ന​ട​പ​ടി​ക​ളാ​ണ്​ ക​മീ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തു​ക. ക​മീ​ഷ​ൻ ന​ട​പ്പാ​ക്കി​യ വെ​ബ്​​കാ​സ്​​റ്റി​ങ്​ സം​വി​ധാ​ന​ത്തി​ലൂ​ടെ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ലാ​ണ്​ ക​ള്ള​വോ​ട്ട്​ സ്​​ഥി​രീ​ക​രി​ച്ച​ത്.

റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ർ​മാ​രാ​യ ക​ല​ക്​​ട​ർ​മാ​രു​ടെ റി​പ്പോ​ർ​ട്ടും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​റു​ടെ​യും ജ​ന​റ​ൽ ഒ​ബ്‌​സ​ർ​വ​റു​ടെ​യും റി​പ്പോ​ർ​ട്ടും മ​റ്റു തെ​ളി​വു​ക​ളും വി​ശ​ക​ല​നം ചെ​യ്താ​ണ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ജ​ന​പ്രാ​തി​നി​ധ്യ​നി​യ​മം 1951ലെ ​സെ​ക്ഷ​ൻ 58 ഉ​പ​യോ​ഗി​ച്ചാ​ണ് ന​ട​പ​ടി. ​

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പി​ലാ​ത്ത​റ യു.​പി സ്കൂ​ളി​ലെ ബൂ​ത്തി​ല്‍ ന​ട​ന്ന ക​ള്ള​വോ​ട്ടി‍​ന്റെ ദൃ​ശ്യ​ങ്ങ​ളാ​ണ്​ ആ​ദ്യം പു​റ​ത്തു​വ​ന്ന​ത്.  സി.​പി.​എ​മ്മി​നെ​തി​രെ​യാ​യി​രു​ന്നു ആ​രോ​പ​ണം. തു​ട​ർ​ന്ന്​ ഇ​ട​ത്​ മു​ന്ന​ണി​യും യു.​ഡി.​എ​ഫി​നെ​തി​രെ ക​ള്ളവോ​ട്ട്​ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു. പു​തി​യ​ങ്ങാ​ടി​യി​ലെ ര​ണ്ട്​ ബൂ​ത്തു​ക​ൾ, പാ​മ്പു​രു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ൽ ലീ​ഗി​നെ​തി​രെ​യാ​യി​രു​ന്നു​ ആ​രോ​പ​ണം. ഇ​തു​വ​രെ 20 ക​ള്ള​വോ​ട്ടു​ക​ൾ ക​മീ​ഷ​ൻ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 17 കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.