Latest News

എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍

തിരുവനന്തപുരം: എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍ ലഭ്യമാക്കുന്ന സംരംഭത്തിനു തുടക്കമായി. 2018ലെ സര്‍ട്ടിഫിക്കറ്റുകളാണ് നിലവില്‍ ലഭിക്കുക.[www.malabarflash.com]

കേരള സംസ്ഥാന ഐ.ടി.മിഷന്‍, ഇ-മിഷന്‍, ദേശീയ ഇ-ഗവേണന്‍സ് ഡിവിഷന്‍ എന്നിവരുടെ സഹകരണത്തോടെ പരീക്ഷാ ഭവനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുളളത്. 2019 എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ ജൂലൈ 15 മുതല്‍ ഈ സംവിധാനം വഴി ലഭ്യമാക്കും. ഡിജിലോക്കറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാം.

https://digilocker.gov.in/എന്ന വെബ്സൈറ്റിലൂടെ മൊബൈല്‍ നമ്പറും ആധാര്‍നമ്പറും ഉപയോഗിച്ച് ഡിജിലോക്കര്‍ അക്കൗണ്ട് തുറക്കാം. ആദ്യമായി രജിസ്റ്റര്‍ ചെയ്യാന്‍ ഈ വെബ്സൈറ്റില്‍ കയറി sign up എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍ കൊടുക്കണം. ഈ മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റതവണ പാസ്വേര്‍ഡ് (OTP) കൊടുത്തശേഷം തുടര്‍ന്ന് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന യൂസര്‍നെയിമും പാസ്വേര്‍ഡും നല്‍കണം. അതിനുശേഷം ആധാര്‍ നമ്പര്‍ ഇതിലേക്ക് ലിങ്ക് ചെയ്യണം. 

എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ഡിജിലോക്കറില്‍ ലഭ്യമാക്കുന്നതിനായി ഡിജിലോക്കറില്‍ ലോഗിന്‍ ചെയ്തശേഷം ‘Get more now’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Education എന്ന സെക്ഷനില്‍ നിന്ന് ‘Board of Public Examination Kerala’ തിരഞ്ഞെടുക്കുക. തുടര്‍ന്ന് ‘Class X School Leaving Certificate’ സെലക്ട് ചെയ്യുകയും തുടര്‍ന്ന് രജിസ്റ്റര്‍ നമ്പറും വര്‍ഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് ചെയ്താല്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

ഡിജിലോക്കര്‍ സംബന്ധമായ പ്രശനങ്ങള്‍ക്ക് പരിഹാരത്തിനായി സംസ്ഥാന ഐ.ടി മിഷന്റെ കാള്‍ സെന്ററിലെ 1800-4251-1800 (ടോള്‍ ഫ്രീ), 155300 (ബി.എസ്.എന്‍.എല്‍ നെറ്റ്വര്‍ക്കില്‍ നിന്ന്), 0471-2115054, 0471-2115098, 0471-2335523 (ബാക്കി നെറ്റ് വര്‍ക്കില്‍ നിന്നും) എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിക്കാം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.