Latest News

പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ പ്രതിനിധി സംഗമം സമാപിച്ചു

ഉദുമ: പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ കോളേജ് പ്രതിനിധി സംഗമം ഉദുമ കാപ്പിൽ സനാബിൽ കോൺഫറൻസ് ഹാളിൽ സമാപിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എ മുഹമ്മദലി ഉൽഘാടനം ചെയ്തു.[www.malabarflash.com] 

ജില്ലാ പ്രസിഡണ്ട് കാപ്പിൽ കെ ബി എം ശരീഫ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ടി.വി വിജയൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

ജില്ലയിലെ 30 കോളേജുകകളിൽ നിന്നായി 60 പ്രതിനിധികൾ പങ്കെടുത്തു.
പാരലൽ കോളേജുകളുടെ പ്രസക്തിയും സംഘടനയുടെ പ്രധാന്യവും, ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രവർത്തനവും മറ്റു യൂണിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങളും, കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പ്രവർത്തനവും പാരലൽ കോളേജുകളും തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു,
സംസ്ഥാന പ്രസിഡണ്ട് ജിജി വർഗ്ഗീസ്, സംസ്ഥാന രക്ഷാധികാരി ഡോ. രാജേഷ് മേനോൻ, മുൻ പ്രസിഡണ്ട് രാജൻ തോമസ്, സംസ്ഥാന വൈസ് പ്രസിഡണ്ട് യു.നാരായണൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രസംഗിച്ചു.

ജില്ലാ ട്രഷറർ വിജയൻ നമ്പ്യാർ നന്ദി പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.