Latest News

ജാഫര്‍ മലിക് ഇനി മലപ്പുറം ജില്ലാ കലക്ടര്‍

മലപ്പുറം: സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക്കിനെ മലപ്പുറം ജില്ലാ കലക്ടറായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.[www.malabarflash.com]

നിലവിലെ കലക്ടര്‍ അമിത് മീണയെ അനര്‍ട്ട് ഡയറക്ടറായി മാറ്റി നിയമിക്കും. ലോട്ടറി വകുപ്പ് ഡയറക്‌റുടെ ചുമതല കൂടി അദ്ദേഹം വഹിക്കും.

രാജസ്ഥാന്‍ സ്വദേശിയായ ജാഫര്‍ മലിക് 2014 സിവില്‍ സര്‍വീസ് കേഡറിലാണ് ഐ എ എസ് സ്വന്തമാക്കിയത്. 2015 ഡിസംബറിലാണ് പെരിന്തല്‍മണ്ണ സബ് കലക്ടറായി ചുമതയേല്‍ക്കുന്നത്. രണ്ടര വര്‍ഷത്തോളമാണ് ഇവിടെ സേവനമനുഷ്ഠിച്ചത്.

ഭാര്യ അഫ്‌സാന പര്‍വീനിനും കേരള കേഡറില്‍ ഐ എ എസ് ലഭിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.