മുംബയ്: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോകകപ്പ് ക്രിക്കറ്റിന്റെ ചാനൽ ചർച്ചയ്ക്കായി മുംബയിൽ എത്തിയ താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.[www.malabarflash.com]
ലാറയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് മുംബയ് ഗ്ലോബൽ ആശുപത്രി ഉടൻ റിപ്പോർട്ട് പുറത്തുവിടും. സ്പോർട്സ് നെറ്റ്‌വർക്കിനായി ക്രിക്കറ്റ് വിശകലനം ചെയ്യാൻ വേണ്ടിയാണ് താരം ഇന്ത്യയിൽ എത്തിയത്.
ലാറയ്‌ക്ക് മുൻപൊരിക്കൽ ഹൃദയ സ്തംഭനം വന്നിരുന്നു. ഇത് തരണം ചെയ്താണ് അദ്ദേഹം ക്രിക്കറ്റുമായി ബന്ധപ്പെട്ട ടെലവിഷൻ പരിപാടികളിൽ സജീവമായത്.
2007ലാണ് ലാറ വിരമിച്ചത്. ടെസ്റ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ ഇന്നും ലാറയുടെ പേരിലാണ്. ഇംഗ്ലണ്ടിനെതിരെ 400 റൺസ് എടുത്താണ് താരം ചരിത്രമെഴുതിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏക ക്വാഡ്രബിളും ഇതുതന്നെ. 299 ഏകദിനങ്ങളിൽ നിന്ന് 10405 റൺസും 131 ടെസ്റ്റുകളിൽ നിന്ന് 11953 റൺസുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
No comments:
Post a Comment