ദേളി: സഅദിയ്യ ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ ആധുനിക സജ്ജീകരണങ്ങളോട് കൂടിയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു.[www.malabarflash.com]
നവീകരിച്ച കെമിസ്ട്രി ലാബിന്റെ ഉദ്ഘാടനം പി ടി എ പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത് നിര്‍വ്വഹിച്ചു. അക്കാദമിക്കല്‍ ചെയര്‍മാന്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സ്‌കൂള്‍ മാനേജര്‍ എം എ അബ്ദുല്‍ വഹാബ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുല്ലച്ചേരി അബ്ദുറഹ് മാന്‍ ഹാജി, ഷാഫി ഹാജി കീഴൂര്‍, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, അബ്ദുറഹ് മാന്‍ കല്ലായി എന്നിവരും സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, ക്യാപ്റ്റന്‍ ഷരീഫ് കല്ലട്ര, ഹമീദ് മൗലവി ആലംപാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ടി ആര്‍ ഹനീഫ്, ആസിഫ് ഫാളിലി, സ്വാദിഖ് ആവളം, ഫാസില്‍ സഅദി, പ്രകാശ് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
നേരത്തെ നടന്ന പ്രാര്‍ത്ഥനാ സംഗമത്തിന് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ഹിബതുല്ല അഹ്‌സനി എന്നിവര്‍ നേതൃത്വം നല്‍കി. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതവും പ്രിന്‍സിപ്പല്‍ ഹനീഫ് അനിസ് നന്ദിയും പറഞ്ഞു.
No comments:
Post a Comment