തിരൂര്‍: മാസങ്ങളായി സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന തിരൂര്‍ പറവണ്ണയില്‍ സിപിഎം നേതാവിന്റെ കാര്‍ തീവച്ച് നശിപ്പിച്ചു.[www.malabarflash.com]
സിപിഎം ബ്രാഞ്ച് സെക്രട്ടറി പറവണ്ണ റഹ്മത്താബാദില്‍ തിത്തീരത്തിന്റെ പുരയ്ക്കല്‍ ഷാജഹാന്റെ കാറാണ് ഞായറാഴ്ച പുലര്‍ച്ചെ 1.30ഓടെ തീയിട്ടു നശിപ്പിച്ചത്.
വീട്ടുമുറ്റത്ത് കാര്‍ കൊണ്ടുപോവാനാവാത്തതിനാല്‍ സമീപത്തെ മദ്‌റസയ്ക്കടുത്താണ് നിര്‍ത്തിയിട്ടിരുന്നത്. തീയണയ്ക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
നേരത്തെയും നിരവധി വാഹനങ്ങള്‍ മേഖലയില്‍ തീവച്ചു നശിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പോലിസ് ഉഭയകക്ഷി യോഗം ചേര്‍ന്ന് സമാധാനം നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്തിരുന്നെങ്കിലും അക്രമം തുടര്‍ക്കഥയാവുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സംഭവമറിഞ്ഞ് പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
No comments:
Post a Comment