കണ്ണൂര്‍: ചെറുകുന്ന് മുട്ടില്‍ റോഡില്‍ ലോറി ബൈക്കുകളിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. രണ്ടുപേര്‍ക്കു പരിക്ക്. പള്ളിക്കര സ്വദേശികളായ കെ ടി മുഹ്‌സിന്‍(18), കെ വി ജാസിം(18) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുകളില്‍ ഇടിക്കുകയായിരുന്നു.
പഴയങ്ങാടി ഭാഗത്തേക്ക് വരുന്ന ബൈക്ക് യാത്രക്കാരായ ജാസിം, മുഹ്‌സിന്‍ എന്നിവര്‍ ഏറെനേരം ലോറിക്കടിയില്‍ കുരുങ്ങിക്കിടന്നു. എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് ലോറിയുടെ മുന്‍ഭാഗം ഉയര്‍ത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. ഉടനെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടത്തില്‍ പരിക്കേറ്റ രണ്ടാമത്തെ ബൈക്കിലെ യാത്രക്കാരായ റിസ്‌വാന്‍, സഫ്‌വാന്‍ എന്നിവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.
തിങ്കളാഴ്ച പോസ്റ്റ്‌മോമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സെയ്തലവി-സാഹിദ ദമ്പതികളുടെ മകനാണ് ജാസിം. സഹോദരങ്ങള്‍: നിയാസ്, ശദ. അബുല്ല-നസീമ ദമ്പതികളുടെ മകനാണ് മുഹ്‌സിന്‍. ഏക സഹോദരന്‍ മനാല്‍.
No comments:
Post a Comment