മുംബൈ: മഹാരാഷ്ട്രയിലെ മഹാഗണ്‍ ഗ്രാമത്തില്‍, റോഡില്‍ മാലിന്യം നിക്ഷേപിച്ചുവെന്നാരോപിച്ച് 22 കാരനെ അയല്‍ക്കാരന്‍ കുത്തിക്കൊന്നു. ഓംകാര്‍ എന്ന റിഷഭ് നര്‍വാഡേ (22) ആണ് കൊല്ലപ്പെട്ടത്.[www.malabarflash.com]
ഇയാളുടെ സുഹൃത്ത് മനോജ് ഭര്‍വാഡേ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഓംകാറും മനോജും റോഡില്‍ മാലിന്യം നിക്ഷേപിക്കുന്നത് അയല്‍ക്കാരനായ ഗജ്‌നാന്‍ റാത്തോഡ് കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ഇതോടെ മൂവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടയില്‍ ആയുധം ഉപയോഗിച്ച് ഓംകാറിനെയും മനോജിനെയും ആക്രമിക്കുകയായിരുന്നു. ചികില്‍സയിലിരിക്കെ ആശുപത്രിയില്‍ വച്ചാണ് ഓംകാര്‍ മരണപ്പെട്ടത്. ഗജ്‌നാനെ പോലിസ് അറസ്റ്റ് ചെയ്തു.
No comments:
Post a Comment