Latest News

ഷുഹൈബ്​ വധം: രാഷ്​ട്രീയ നേതൃത്വത്തിനെതിരെ അന്വേഷണമുണ്ടായോയെന്ന്​ ഹൈകോടതി

കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ ഉന്നത രാഷ്​ട്രീയ നേതൃത്വത്തിനെതിരെ അന്വേഷണമുണ്ടായോയെന്ന്​ ഹൈകോടതി.[www.malabarflash.com] 

കണ്ണൂരിലെ മട്ടന്നൂരിലുണ്ടായ സംഭവം രാഷ്​ട്രീയ കൊലപാതകമാണെന്നിരിക്കെ ഇതിന്റെ ഗൂഢാലോചനയും പ്രതികളുമായി ബന്ധമുണ്ടെന്ന്​ കരുതുന്ന ഉന്നത രാഷ്​ട്രീയക്കാരുടെ പങ്ക്​ സംബന്ധിച്ചും അന്വേഷിച്ചോയെന്ന്​ ചീഫ്​ ജസ്​റ്റിസ്​ അടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ വാക്കാൽ ആരാഞ്ഞു. അന്വേഷണം സി.ബി.ഐക്ക്​ വിട്ട സിംഗിൾ ബെഞ്ച്​ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​.

ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത നാലുപേർക്കും വാഹനത്തി​ന്റെ ഡ്രൈവർക്കും പുറമെ ആറുപേർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തി ഇവരെ പ്രതി ചേർത്തതായി സർക്കാറിനുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ വിജയ് ഹൻസാരിക ബോധിപ്പിച്ചു. അന്വേഷണം ഊർജിതമാക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെ നിർദേശം നൽകിയിട്ടുമുണ്ട്​.

പ്രാദേശികതലത്തിൽ രാഷ്​ട്രീയ ഏറ്റുമുട്ടലുകളുണ്ടാവാമെങ്കിലും ഉന്നതരുടെ അറിവില്ലാതെ ഇത്തരമൊരു സംഭവം നടക്കുമോയെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. സെൽഫിയുടെ കാലമാണെങ്കിലും പ്രധാന നേതാവിനൊപ്പം പ്രതി നിൽക്കുന്ന ചിത്രം പ്രചരിക്കുന്നത്​ ഉന്നതർക്ക് ​െകാലപാതകത്തിൽ പങ്കുണ്ടോയെന്ന തോന്നൽ ജനങ്ങളിലുണ്ടാക്കും. സംശയങ്ങൾ ഇല്ലാതാക്കാൻ അന്വേഷണം ഉയർന്ന തലത്തിലേക്ക് പോകണമെന്നും കോടതി വ്യക്​തമാക്കി. ഹരജി ബുധനാഴ്​ച വാദം തുടരാനായി മാറ്റി.

2018 ഫെബ്രുവരി 12നാണ് ഷുഹൈബ്​ കൊല്ലപ്പെടുന്നത്​. അന്വേഷണത്തിൽ വീഴ്ച ആരോപിച്ച് ഷുഹൈബി​ന്റെ മാതാപിതാക്കൾ നൽകിയ ഹരജിയിലാണ്​ അന്വേഷണം സി.ബി.ഐക്ക്​ വിട്ട്​ സിംഗിൾബെഞ്ച്​ ഉത്തരവുണ്ടായത്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.