ദുബൈ: തലശ്ശേരി സ്വദേശിയായ ബാലന്‍ ദുബൈയില്‍ ബസ്സിനുള്ളില്‍ ശ്വാസം മുട്ടിമരിച്ചു. തലശ്ശേരി മുഴുപ്പിലങ്ങാട് ഫസീലാസില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫര്‍ഹാന്‍(6) ആണ് മരിച്ചത്.[www.malabarflash.com]
ദുബൈ അല്‍ഖൂസിലുള്ള അല്‍മനാര്‍ സെന്ററില്‍ വാരാന്ത്യദിനത്തില്‍ ഖുര്‍ആന്‍ പഠിക്കാനെത്തിയതായിരുന്നു. ബസ്സില്‍നിന്നു കുട്ടികളെല്ലാം ഇറങ്ങിയെങ്കിലും ഫര്‍ഹാന്‍ ഇറങ്ങുന്നതിനു മുമ്പ് ഡ്രൈവര്‍ ബസ് ലോക്ക് ചെയ്തതു കാരണമാണ് കുട്ടി ബസ്സില്‍ കുടുങ്ങിയത്.
ബസ്സില്‍ ഉറങ്ങിപ്പോയ കുട്ടി അകത്തുള്ളത് അറിയാതെ ഡ്രൈവര്‍ വാഹനം പൂട്ടിപ്പോവുകയായിരുന്നു. കടുത്തവേനലായതിനാല്‍ കുട്ടി ബസ്സിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ എട്ടിന് മുമ്പ് മദ്റസയിലെത്തിയതാണ് ബസ്. മണിക്കൂറുകള്‍ക്ക് ശേഷം 11 ഓടെയാണ് കുട്ടിയെ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗള്‍ഫില്‍ മുമ്പും ഇത്തരം സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മുഴുവന്‍ കുട്ടികളും ഇറങ്ങിയോ എന്ന് പരിശോധിക്കാതെ ജീവനക്കാര്‍ ബസ് പൂട്ടി ഇറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
No comments:
Post a Comment