ചെന്നൈ: ജലക്ഷാമം രൂക്ഷമായ തമിഴ്‌നാട്ടില്‍ വെള്ളത്തിനായി തര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ടു. തഞ്ചാവൂരില്‍ ബുധനാഴ്ചയാണ് സംഭവം. ഡി ആനന്ദ് ബാബു(33) ആണ് കൊല്ലപ്പെട്ടത്.[www.malabarflash.com]
മേഖലയില്‍ ജലവിതരണം നടത്തുന്ന പൊതുടാങ്കില്‍ നിന്നും അളവില്‍ കൂടുതല്‍ വെള്ളമെടുത്തെന്നാരോപിച്ചു കുമാര്‍ എന്നയാളും ആനന്ദ്ബാബുവും തമ്മില്‍ തര്‍ക്കം ഉടലെടുത്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. തര്‍ക്കം രൂക്ഷമാവുകയും 48കാരനായ കുമാറും മൂന്നു മക്കളും ചേര്‍ന്നു ആനന്ദ് ബാബുവിനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ ബാബുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച മരിക്കുകയായിരുന്നു.
ആനന്ദിന്റെ പിതാവ് ദര്‍മരാജിനും മര്‍ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ കടുത്ത ചൂടും വരള്‍ചയുമാണ് ഇത്തവണ അനുഭവപ്പെടുന്നത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലടക്കം കടുത്ത ചൂടും പൊടിക്കാറ്റും മൂലമുള്ള ബുദ്ധിമുട്ടുകള്‍ വര്‍ധിക്കുകയാണ്. തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വരള്‍ച മൂലം ഏക്കര്‍ കണക്കിന് കൃഷിയാണ് നശിച്ചത്.
No comments:
Post a Comment