Latest News

ഗൃഹനാഥന്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണ് മരിച്ചു. രക്ഷിക്കാനിറങ്ങിയ മകളുടെ ഭര്‍ത്താവിന് ഗുരുതരമായി പരിക്ക്‌

കാഞ്ഞങ്ങാട്: ഗൃഹനാഥന്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണ് മരിച്ചു. രക്ഷിക്കാനിറങ്ങിയ മകളുടെ ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. ആനന്ദാശ്രമം ഹനുമാന്‍ ക്ഷേത്രത്തിന് സമീപത്തെ കരുണാകന്‍ ഗുരുക്കളാ(75)ണ് തിങ്കളാഴ്ച രാവിലെ 11.30ഓടെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ചത്.[www.malabarflash.com]

കിണറ്റില്‍ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ മകളുടെ ഭര്‍ത്താവ് രാമകൃഷ്ണന്‍ (42) രക്ഷിക്കാനായി കിണറ്റിലേക്ക്ചാടി. ഇരുവരെയും ഫയര്‍ഫോഴ്‌സാണ് കരക്കെടുത്തത്. കരുണാകരന്‍ ഗുരുക്കള്‍ അപ്പോഴേക്കും മരണപ്പെട്ടിരുന്നു. 

പരിക്കേറ്റ രാമകൃഷ്ണനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ: മീനാക്ഷി. മക്കള്‍: രാഗിണി, രേണുക, ശാന്ത, പരേതനായ ശശി. മറ്റു മരുമക്കള്‍: നാരായണി, ചന്ദ്രന്‍, ഗോപി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.