പെരിന്തല്‍മണ്ണ: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ സബ്രീന ബാര്‍ ഹോട്ടലിന് സമീപം കത്തി കുത്തേറ്റ യുവാവ് ആശുപത്രിയില്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്. സംഭവത്തില്‍ നാല് പേര്‍ പോലിസ് കസ്റ്റഡിയില്‍.[www.malabarflash.com]
പട്ടിക്കാട് കല്ലുവെട്ടി ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഇസ്ഹാഖ് (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30 നാണ് സംഭവം. പുലര്‍ച്ചെ 2.30 നാണ് മരണം സംഭവിച്ചത്.
വാക്കുതര്‍ക്കമാണ് മരണത്തിനിടയാക്കിയതെന്ന് പറയുന്നു. സംഭവത്തില്‍ പരിക്കേറ്റ പട്ടിക്കാട് സ്വദേശി ചേരിയത്ത് ജസീം (28) സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.
No comments:
Post a Comment