കൊല്ലം: പത്തനാപുരം പാടത്ത് പോലിസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ഥി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പി വേലിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു. മാങ്കോട് പാടം ആഷിക്ക് മന്‍സിലില്‍ സുലൈമാന്‍ ഷീനാ ദമ്പതികളുടെ മകന്‍ ആഷിക്കാ(19) ണ് മരിച്ചത്.[www.malabarflash.com]
ചൊവ്വാഴ്ച രാത്രി 12ന് പോലിസിനെ കണ്ട് ഭയന്നോടവേ പന്നി ശല്ല്യത്തെ ചെറുക്കാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ കുടുങ്ങുകയായിരുന്നു. പ്രദേശത്ത് ചൊവ്വാഴ്ച എസ്ഡിപിഐ-ഡിവൈഎഫ്‌ഐ സംഘര്‍ഷം നടന്നിരുന്നു. ഇതിന്റെ ഭാഗമായി സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് പോലിസ് ക്യാംപ് ചെയ്യുന്നുണ്ടാരുന്നു.
ഇതിനിടെ പോലിസിനെ കണ്ട് ഓടിയ വിദ്യാര്‍ഥികളില്‍ ഒരാളാണ് മരണപ്പെട്ടത്.പരിക്കേറ്റ മറ്റൊരു വിദ്യാര്‍ഥിയായ ജോമോന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
No comments:
Post a Comment