Latest News

ഇന്ദിരാഗാന്ധി ദേശീയ സാംസ്‌കാരിക കേന്ദ്രവുമായി കേരള കേന്ദ്രസര്‍വ്വകലാശാല സാംസ്‌കാരിക വിനിമയത്തിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

കാസര്‍കോട്: ഡല്‍ഹിയിലുള്ള ഇന്ദിരാഗാന്ധി ദേശീയ സാംസ്‌കാരിക കേന്ദ്രവുമായി കേരള കേന്ദ്രസര്‍വ്വകലാശാല സാംസ്‌കാരിക വിനിമയത്തിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.[www.malabarflash.com] 

കേരള കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. ജി. ഗോപകുമാറും, ഇന്ദിരാഗാന്ധി സാംസ്‌കാരിക കേന്ദ്രത്തിന്റെ മെമ്പര്‍ സെക്രട്ടറി സച്ചിദാന്ദജോഷിയുമാണ് ധാരണപത്രത്തില്‍ ഒപ്പിട്ടത്. 

ഭാഷ, കല, സംസ്‌കാരം തുടങ്ങിയ മേഖലകളിലെ യോജിച്ചുള്ള പ്രവര്‍ത്തനവും, ഗവേഷണം, പഠനം, ഹ്രസ്വകാല കോഴ്‌സുകളുടെ നടത്തിപ്പ്, പ്രസിദ്ധീകരണം എന്നിവയും പരസ്പര സഹകരണത്തോടെ പ്രാവര്‍ത്തികമാക്കുകയാണ് ഈ ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.
കേന്ദ്ര സര്‍വ്വകലാശാലയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്‌കൂള്‍ ഓഫ് കള്‍ച്ചറല്‍ സ്റ്റഡീസ്, പഠനവി ാഗമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കുന്നത്. 

ഉത്തരമലബാറിലെ ഭാഷാ വെവിധ്യങ്ങളുടെയും അനുഷ്ഠാന-അനുഷ്ഠാനേതര കലാരൂപങ്ങളുടെയും ഉദ്ഗ്രഥനത്തിന് വഴിതെളിക്കുന്ന സംരംഭമാണ് ഇതിലൂടെ സംജാതമായിരിക്കുന്നതെന്ന് കേന്ദ്ര സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ പ്രൊഫ. ഡോ. ജി. ഗോപകുമാര്‍ അഭിപ്രായപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.