Latest News

വിദ്യാഭ്യാസ മേഖലയില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകണം- കാന്തപുരം

പുത്തിഗെ: വിദ്യാഭ്യാസ മേഖലയിലെ പുതിയ അവസരങ്ങളെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകണമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.[www.malabarflash.com]

ഓള്‍ ഇന്ത്യ നീറ്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി പരീക്ഷയില്‍ ന്യൂറോളജിയില്‍ മൂന്നാം റാങ്കും കാര്‍ഡിയോളജിയില്‍ 169-ാം റാങ്കും നേടിയ മുഹിമ്മാത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥി ഡോ. മുഹമ്മദ് ശമീമിം കട്ടത്തടുക്കയ്ക്ക് മുഹിമ്മാത്തിന്റെ ഉപഹാരം നല്‍കി സംസാരിക്കുകയായിരുന്നു കാന്തപുരം.

പരിമിതമായ ചുറ്റുപാടില്‍ നിന്ന് കഠിനാധ്വാനങ്ങളിലൂടെ മെഡിക്കല്‍ ബിരുദങ്ങള്‍ വാങ്ങിയ ഡോക്ടര്‍ ശമീമിനെപ്പോലുള്ളവര്‍ വിദ്യാര്‍ത്ഥികളള്‍ക്ക് പ്രചോദനമാണ്. വിദ്യാഭ്യാസം ഇന്ന് അവസരങ്ങളുടെ ലോകമാണ്. ലോകോന്തര നിലവാരമുള്ള വിദ്യാഭ്യാസം സംസ്ഥാനത്ത് തന്നെ ലഭിക്കുന്നതിനുള്ള സാഹചര്യമുണ്ടാകണം. മര്‍കസ് നോളജ് സിറ്റി പോലുള്ള സംരംഭങ്ങള്‍ വലീയ ചുവട് വെപ്പാണ്. ആഗോള തലത്തിലുള്ള വിദ്യാഭ്യാസ മുന്നേറ്റമാണ് സുന്നി പ്രസ്ഥാനത്തിന് കീഴിലെ സ്ഥാപനങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി, അബ്ദുല്‍ ഖാദിര്‍ ഹാജി കട്ടത്തടുക്ക, സുലൈമാന്‍ കരിവെള്ളൂര്‍, മുസ്ഥഫ സഖാഫി പട്ടാമ്പി, അബ്ബാസ് സഖാഫി കാവും പുറം സംബന്ധിച്ചു.

ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ സ്വാഗതം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.