Latest News

ബഷീർ കഥാപാത്രങ്ങള്‍ നഗരത്തിലിറങ്ങി

കാഞ്ഞങ്ങാട്: ജൂലൈ 13 നു കാഞ്ഞങ്ങാട് ടൗൺ ഹാളിൽ നടക്കുന്ന ബഷീർ കിസ്സയുടെ പ്രചരണാർത്ഥം ബഷീർ കഥാ പാത്രങ്ങള്‍ നഗരത്തിലിറങ്ങി.[www.malabarflash.com]

കഥാ പാത്രങ്ങളായ പാത്തുമമയുടെ ആടിലെ പാത്തുമ്മയും ആടും, മുച്ചീട്ടുകളിക്കാരന്റ മകളിലെ 'ഒറ്റ ക്കണ്ണൻ പോക്കറും മുച്ചീട്ടു കളിക്കാരനും സ്ഥലത്തെ പ്രധാന ദിവ്യനിലെ ജിന്ന്, കണ്ടൻ പറയൻ മന്ത്രവാദി ആനവാരിയും പൊൻകുരിശിലെ പൊൻകുരിശു തോമ എന്നീ കഥാപാത്രങ്ങളാണ് കാഞ്ഞങ്ങാട് നഗരത്തിൽ ഇറങ്ങിയത്.

ബഷീർ കഥാ പാത്രങ്ങൾക്ക് എം വി ദേവൻ നൽകിയ രേഖാ ചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തി മനോജ് മേഘയാണ് കഥാപാത്രങ്ങളെ ഒരുക്കിയത്.

ചമ്മട്ടം വയലിലെ ആടിനോടൊപ്പം അശ്വതി പാത്തുമ്മയായി ശിവകുമാർ ഒറ്റക്കണൻ പോക്കർ, സുചിത് തോക്കാനം മുച്ചീട്ടു കളിക്കാരനായും ശശി ആറാട്ടു കടവ് പൊൻകുരിശു തോമ യായും ശ്രീനാഥ് നാരായണൻ ജിന്നായും കണ്ടൻ പറയൻ മന്ത്രവാദിയായി അജിത് എന്നിവർ വേഷം പകർന്നു.

ഫ്ലാഷ് മോബിൽ മുൻസിപ്പൽ ചെയർമാൻ വി വി രമേശൻ, വൈ ചെയർമാൻ സുലൈഖ, കിസ്സ ചെയർമാൻ അഡ്വ. സി ഷുക്കൂർ, ജ കൺവീനർ മുഹമൂദ് മുറിയനാവി, ട്രഷററർ ബിബി ടി ജോസ്, അഡ്വ. എം ആശാലത, രചന അബ്ബാസ്, വേണു പെരളം, ഡോ സന്തോഷ് പനയാൽ, സി പി ശുഭ, സി അബ്ദുൽ ജലീൽ, പ്രഭു രാമഗിരി, മൂസ പാലക്കുന്ന്, അഡ്വ പി വേണുഗോപാൽ പി കെ നിഷാന്ത്, സുജാത ടീച്ചർ, റിയാസ് അമലടുക്കം സുകുമാരൻ മാസ്റ്റർ, ദാമോദരൻ, പി രാമചന്ദ്രൻ , പുരുഷോത്തമൻ സന്തോഷ് കുശാൽ നഗർ തുടങ്ങിയവർ നേതൃത്വം നൽകി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.