Latest News

ദുബൈ-ഷാര്‍ജ ബോട്ട് സര്‍വ്വീസ് ആരംഭിച്ചു

ദുബൈ: ദുബൈയില്‍ നിന്നും ഷാര്‍ജയിലേക്ക് ബോട്ട് സര്‍വ്വീസ് ആരംഭിച്ചു. ഗുബൈബ മറീന്‍ സ്‌റ്റേഷനില്‍ നിന്നും ഷാര്‍ജയിലെ അക്വാറിയം മറീന്‍ സ്‌റ്റേഷനിലക്കാണ് ബോട്ട് സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്.[www.malabarflash.com] 

പ്രതിവര്‍ഷം 13 ലക്ഷം യാത്രക്കാര്‍ ഈ ബോട്ട് സര്‍വ്വീസ് ഉപയോഗിക്കുമെന്നാണ് ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) പ്രതീക്ഷിക്കുന്നത്. 

15 ദിര്‍ഹം സില്‍വര്‍ ക്ലാസ്സിന് 25 ദിര്‍ഹവും ഗോള്‍ഡ് ക്ലാസ്സിന് 25 ദിര്‍ഹവുമാണ് നിരക്ക്. ശീതികരിച്ച ബോട്ടില്‍ സൗജന്യ വൈഫൈ സര്‍വ്വീസും ഉണ്ടായിരിക്കും. 

35 മിനിറ്റാണ് രണ്ട് സെക്ടറിലേക്കുമുള്ള യാത്രാ സമയം. ഏറ്റവും തിരക്ക് പിടിച്ച സമയങ്ങളില്‍ ഓരോ അര മണിക്കൂറിലും സര്‍വ്വീസ് ഉണ്ടായിരിക്കും. രാവിലെ 5 മുതല്‍ 9 വരെയും വൈകിട്ട് 4 മുതല്‍ രാത്രി 8.30 വരെയുമാണ് ഏറ്റവും തിരക്ക് പിടിച്ച സമയം. ദുബൈയില്‍ നിന്നും രാവിലെ 5.15 മുതല്‍ സര്‍വ്വീസ് തുടങ്ങും. അവസാനത്തെ ബോട്ട് രാത്രി 8 മണിക്ക് പുറപ്പെടും. ഷാര്‍ജയില്‍ നിന്ന് ആദ്യത്തെ ബോട്ട് 5 മണിക്ക് തന്നെ പുറപ്പെടും. അവസാനത്തെ ബോട്ട് രാത്രി 7.30 ന് പുറപ്പെടും. 

പുതിയ ഈ സര്‍വ്വീസ് ആരംഭിക്കുന്നതോടെ ദുബൈ-ഷാര്‍ജ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള പുതിയ ജലമാര്‍ഗ്ഗമാണ് ആരംഭിച്ചിരിക്കുന്നതെന്ന് ആര്‍ടിഎ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായര്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.