ജയ്പുർ: രാജസ്ഥാനിൽ കേസ് അന്വേഷിക്കാനെത്തിയ പോലീസ് കോണ്‍സ്റ്റബിളിനെ അടിച്ചുകൊന്നു. രാജ്സമന്ദ് ജില്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം.[www.malabarflash.com]
കുൻവാരിയ സ്വദേശിയായ ഹെഡ് കോണ്‍സ്റ്റബിൾ അബ്ദുൾ ഗനി (48) ആണു കൊല്ലപ്പെട്ടത്. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ഒരു കേസ് അന്വേഷിക്കുന്നതിനായാണ് അബ്ദുൾ ഗനി സ്ഥലത്തെത്തിയത്. ഇവിടെ തർക്കം ഉടലെടുക്കുകയും നാട്ടുകാർ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയുമായിരുന്നു.
ആക്രമണത്തെ തുടർന്ന് നിലത്തുവീണ ഉദ്യോഗസ്ഥനെ പ്രദേശത്തെ ചികിത്സാ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അക്രമികളിൽ ചിലരെ അറസ്റ്റ് ചെയ്തതായാണു സൂചന.

No comments:
Post a Comment