Latest News

ഓമശ്ശേരിയില്‍ ജ്വല്ലറിയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച; ഒരാള്‍ പിടിയില്‍, രണ്ട് പേര്‍ രക്ഷപെട്ടു

കോഴിക്കോട്: ഓമശ്ശേരിയിലെ ജ്വല്ലറിയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച. രാത്രി ഏഴരയോടെ ഷാദി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിലാണ് ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി മൂന്നംഗ സംഘം കവര്‍ച്ച നടത്തിയത്.[www.malabarflash.com] 

ജ്വല്ലറി അടക്കുന്നതിനായി ജീവനക്കാര്‍ സ്‌റ്റോക്ക് എടുക്കാന്‍ തയ്യാറെടുക്കുന്നതിനിടെ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം ജീവനക്കാരെ തോക്ക് ചൂണ്ടി വിരട്ടി സ്വര്‍ണം കവരുകയായിരുന്നു. 

വളയുടെ സെക്ഷനിലുണ്ടായിരുന്ന ആഭരണങ്ങള്‍ വാരിയിട്ട് സംഘം രക്ഷപ്പെടുന്നതിനിടെ കവര്‍ച്ചാ സംഘത്തിലെ ഒരാളെ ജീവനക്കാര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തി. മറ്റു രണ്ടു പേര്‍ രക്ഷപ്പെട്ടു. 15 ഓളം വളകള്‍ നഷ്ടപ്പെട്ടതായി ജീവനക്കാര്‍ പറഞ്ഞു.

പിടിവലിക്കിടെ ജീവനക്കാരായ മനുവിനും മറ്റൊരാള്‍ക്കും പരിക്കേറ്റു. കൊടുവള്ളി പോലിസ് സ്ഥലത്തെത്തി. പ്രതിയെ കസ്റ്റഡിയിലെടുത്തു. അബോധാവസ്ഥയിലുള്ള പ്രതിയെ ആശുപത്രില്‍ പ്രവേശിപ്പിച്ചു. പോലിസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.