ഉദുമ: റോഡിലേക്ക് വീണ കൂറ്റന്‍ മരം യഥാ സമയം നീക്കി ഗതാഗത സൗകര്യമൊരുക്കി മീത്തല്‍ മാങ്ങാട്ടെ യുവാക്കള്‍ മാതൃകയായി. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മീത്തല്‍ മാങ്ങാട് റോഡ് വക്കിലുള്ള കൂറ്റന്‍ മരമാണ് ചട്ടഞ്ചാല്‍- കളനാട് റോഡിലേക്ക് മറിഞ്ഞു വീണത്.[www.malabarflash.com]
ഗതാഗതം സ്തംഭിച്ച ഉടനെ ശക്തമായ കാറ്റിനെയും മഴയെയും വകവെക്കാതെ മീത്തല്‍ മാങ്ങാട്ടെ യുവാക്കള്‍ യഥാ സമയം ഇടപെടുകയും കട്ടംകുഴി- ഇസ്സത്ത് നഗര്‍- മാങ്ങാട് റോഡ് വഴി വാഹനങ്ങളെ തിരിച്ച് വിട്ട് ബദല്‍ യാത്രാ സൗകര്യമൊരുക്കുകയും അര മണിക്കൂറിനകം റോഡില്‍ നിന്നും മരത്തിന്റ പ്രധാന ഭാഗങ്ങള്‍ മുറിച്ച് നീക്കി ഗതാഗതം പൂര്‍വ്വ സ്ഥിതിയിലാക്കുകയും ചെയ്തു.
തകര്‍ന്നു കിടന്നിരുന്ന ചട്ടഞ്ചാല്‍-കളനാട് റോഡ് മെക്കാഡം ടാര്‍ ചെയ്ത് നവീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സമര മുറകളുമായി മീത്തല്‍മാങ്ങാട്ടെ യുവാക്കള്‍ മുമ്പോട്ട് വന്നത് ശ്രദ്ധേയമായിരുന്നു.
മൊയ്തു തൊട്ടിയില്‍, സിദ്ദിഖ് തൊപ്പു, സമീര്‍ ലിയ, ഇബ്രാഹിം, അച്ചു റസാഖ്, ഹാരിസ് തൊട്ടിയില്‍, സര്‍ഫറാസ്, അച്ചപ്പു, ഷരീഫ് മൊട്ടയില്‍, മൊയ്‌നു, റമീസ് തുടങ്ങിയവികെയര്‍ മീത്തല്‍ മാങ്ങാടിന്റയും, ഗ്രീന്‍ സ്റ്റാറിന്റെയും പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment