തേഞ്ഞിപ്പലം: പിതാവിനൊപ്പം കുളിക്കാന്‍ പോയ പ്ലസ്‌വണ്‍ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു. ഫറോക്ക് കരുവന്‍തിരുത്തി വലിയ ജുമാഅത്ത് പള്ളിക്കടുത്ത് വെള്ളപ്പാലപ്പടി താമസിക്കുന്ന മുല്ലക്കന്റകത്ത് അഹമ്മദ് കോയയുടെ മകന്‍ തല്‍ഹത്ത് റിഷാന്‍ (17) ആണ് മരിച്ചത്.[www.malabarflash.com]
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ മലപ്പുറം പള്ളിക്കല്‍ ബസാറിനടുത്താണ് അപകടം നടന്നത്. ബന്ധു വീട്ടില്‍ വിരുന്നിനെത്തിയ ഇവര്‍ പ്രദേശത്തുള്ള കുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു. കുളത്തില്‍ നിന്നും അല്‍പം ദൂരേക്കു പോയ പിതാവ് തിരിച്ചെത്തിയപ്പോള്‍ കുട്ടിയെ കണ്ടില്ല. നാട്ടുകാര്‍ ഉള്‍പ്പെടെ അര മണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്താനായത്.
ഉടനെ രാമനാട്ടുകരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കരുവന്‍ തിരുത്തി വലിയ ജുമാഅത്ത് പള്ളിയില്‍ ഖബറടക്കും . മാതാവ്: കുമ്മാളി വാഹിദ (ചേലേമ്പ്ര). സഹോദരങ്ങള്‍: തമീം നിബ്രാന്‍, ഫാത്തിമ
No comments:
Post a Comment