Latest News

ജമാഅത്ത് കമ്മിററി യോഗത്തിനിടെ കുഴഞ്ഞു വീണ ജമാഅത്ത് പ്രസിഡന്റ് മരിച്ചു

നീലേശ്വരം : ജമാഅത്ത് കമ്മിററി യോഗത്തിനിടെ നെഞ്ചുവേദനയെ തുടര്‍ന്നു കുഴഞ്ഞു വീണ ജമാഅത്ത് പ്രസിഡന്റ് മരിച്ചു. നീലേശ്വരം കടിഞ്ഞിമൂല മസ്ലഹത്തുല്‍ ഇസ്ലാം ജമാഅത്ത് പ്രസിഡന്റ് ഇടക്കാവില്‍ അബ്ദുല്‍ അസീസ് (59) ആണ് മരിച്ചത്.[www.malabarflash.com]

ചൊവ്വാഴ്ച രാത്രി പള്ളിയില്‍ ജമാഅത്ത് യോഗം നടക്കുന്നതിനിടെയാണ് ഇദ്ദേഹം കുഴഞ്ഞു വീണത്.
ഭാര്യ: പുഴക്കര ഖദീജ (കോട്ടപ്പുറം). മക്കള്‍: ഹാരിസ്, അഷ്‌കര്‍ (ഇരുവരും ദുബായ്), ആശിഖ്, ആയിഷ, അനീസ. മരുമക്കള്‍: ഷെരീഫ് (ഖത്തര്‍), മുഹമ്മദ് (കുവൈത്ത്), നുബൈബ (കാടങ്കോട്).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.