15 പവന്‍ വരുന്ന തിരുവാഭരണം, കാല്‍കിലോ വെള്ളിയാഭരണങ്ങള്‍, താളിയോല ഗ്രന്ഥങ്ങള്‍ എന്നിവ കവര്‍ന്ന സംഭവത്തില്‍ മൂന്ന് പേരെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീം അറസ്റ്റ് ചെയ്തു.
നീലേശ്വരം ചെറപ്പുറത്തെ പ്രഭാകരന്‍ (38), പ്രകാശന്‍ (40), കൊല്ലം സ്വദേശി ദീപക് (34) എന്നിവരാണ് അറസ്റ്റിലായത്.
ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലായ തെക്കെക്കാവിന് സമീപത്തെ
കലവറയില്‍ ഇരുമ്പ് പെട്ടിയിലാക്കിയാണ് ആഭരണങ്ങളും താളിയോല ഗ്രന്ഥവും സൂക്ഷിച്ചിരുന്നത്. ക്ഷേത്ര സ്ഥാനികരായ ആയത്താരുടെ ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. കലവറയുടെ പൂട്ട് തകര്‍ത്താണ് കവര്‍ച്ച നടന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഭജന കഴിഞ്ഞ് രാത്രി പത്തരയോടെയാണ് ക്ഷേത്രം പൂട്ടിയത്. ശനിയാഴ്ച രാത്രി വിളക്കുവെക്കാനായി തുറന്നപ്പോഴാണ് മുറിയുടെ വാതിലുകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്.
അറസ്റ്റിലായ പ്രഭാകരന്‍ ഇതേ ക്ഷേത്രത്തില്‍ നേരത്തെ കൂട്ടായിക്കാരനായിരുന്നു. ആദൂരിലെ ഒരു മരക്കടത്ത് കേസില്‍ കണ്ണൂര്‍ ജയിലില്‍ റിമാണ്ടില്‍ കഴിഞ്ഞിരുന്നു. അറസ്റ്റിലായ ദീപകും ഇതേ സമയത്ത് ജയിലിലുണ്ടായിരുന്നു. ഇവിടെ വെച്ചാണ് പരിചയപ്പെട്ടത്. കവര്‍ച്ച ആസൂത്രണം ചെയ്തതും ജയിലില്‍ വെച്ചാണ്.
No comments:
Post a Comment