Latest News

ആലൂര്‍ ഹൈദ്രോസ് ജുമാ മസ്ജിദ് ഉദ്ഘാടനം വെളളിയാഴ്ച

കാസര്‍കോട്: പുതുക്കി പണിത അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ആലൂര്‍ ഹൈദ്രോസ് ജുമാ മസ്ജിദിന്റെ ഉദ്ഘാടന കര്‍മ്മം ആഗസ്ത് 23 വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തോടു കൂടി കാസറകോട് സംയുക്ത ഖാസി ശൈഖുല്‍ജാമിയ പ്രൊഫസര്‍ ആലിക്കുട്ടി മുസ്ല്യാര്‍ നിര്‍വ്വഹിക്കും.[www.malabarflash.com]

കെ.സി ആറ്റകോയ തങ്ങളുടെ പ്രാര്‍ത്ഥനയോട് കൂടി ആരംഭിക്കുന്ന പരിപാടിയില്‍ ആലൂര്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് എ.ടി അബൂബക്കര്‍ അദ്ധ്യക്ഷത വഹിക്കും. മുഹമ്മദ് സാലിഹാജി ബേക്കല്‍, അബ്ദുള്‍ റഹ്മാന്‍ ഹാജി പെരിയ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും സ്ഥലം ഖത്തീബ് മുഹമ്മദ് കുഞ്ഞി ഹനീഫി മുഖ്യ പ്രഭാഷണം നടത്തും.
കെ.കെ.അബ്ദുല്ല ഹാജി, ടി.എ അബ്ദുള്‍ ഖാദര്‍ , അല്‍താഫ് ഹിമമി, അബ്ദുള്‍ റഹ്മാന്‍ മുസ്ല്യാര്‍, ഇസ്മായില്‍ മുസ്ല്യാര്‍, കടവില്‍ ബഷീര്‍, എ.കെ അബ്ബാസ്, അപ്പോളോ അബ്ദുല്ല, അസീസ് എം.എ, ഇസ്മായില്‍ മാസ്റ്റര്‍, എന്നിവര്‍ ആശംസാ പ്രസംഗം നടത്തും ആലൂര്‍ എ മുഹമ്മദ് കുഞ്ഞി സ്വാഗതവും അബ്ദുള്‍ ഖാദര്‍ കോളോട്ട് നന്ദി പറയും

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.