Latest News

ബേഡഡുക്ക ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 3ന്; ചരിത്ര വിജയം നേടാന്‍ സിപിഎം, കോണ്‍ഗ്രസ് വോട്ട് പെട്ടിയിലാക്കാന്‍ ബിജെപി

ബേഡഡുക്ക: മെമ്പര്‍ അധ്യാപക ജോലിയില്‍ പ്രവേശിച്ചതിനാല്‍ മെമ്പര്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നുളള ഒഴിവിലേക്കുളള ബേഡഡുക്ക ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 3ന് നടക്കും. ചരിത്ര വിജയം നേടാന്‍ സിപിഎമ്മും, കോണ്‍ഗ്രസ് വോട്ട് പെട്ടിയിലാക്കാന്‍ ബിജെപിയും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.[www.malabarflash.com]

നിലവിലുണ്ടായിരുന്ന മെമ്പര്‍ വി കൃപാജ്യോതി ജോലിയില്‍ പ്രവേശിച്ചതിനാലാണ് ബേഡഡുക്ക ഗ്രാമ പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സിപിഎമ്മിലെ ഏ.ടി. സരസ്വതിയും ബിജെപിയുടെ കവിതയുമാണ് സ്ഥാനാര്‍ത്ഥികള്‍.
കോണ്‍ഗ്രസിന് ഇവിടെ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിയില്ല എന്നത് ഏറേ ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ 406 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിനാണ് കൃപാജ്യോതി വിജയിച്ചത്. ഇത്തവണ ചരിത്ര ഭൂരിപക്ഷം നല്‍കി സരസ്വതിയെ വിജയിപ്പിക്കാനാണ് സിപിഎം പ്രവര്‍ത്തകരുടെ പ്രര്‍ത്തനം.
കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയില്ലാത്തതിനാല്‍ അവരുടെ വോട്ട് വോട്ട് ബിജെപി പെട്ടിയിലാക്കാന്‍ ശ്രമം നടത്തിയതായി സൂചനയുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.