കാസര്‍കോട്: കുടുംബ ബന്ധത്തിന്റെ മഹത്വം വിളിച്ചോതി അവര്‍ 1500ഓളം പേര്‍ ഒന്നായി ഒരു മനസായി ഒരു കുടക്കീഴില്‍ അണിനിരന്നപ്പോള്‍ ക്യാമറ ഫ്രെയിമുകള്‍ക്ക് പോലും ഉള്‍ക്കൊള്ളാനായില്ല.[www.malabarflash.com]
കൈക്കുഞ്ഞ് മുതല്‍ എണ്‍പതുകളിലേക്ക് കാലെടുത്തുവെച്ച വൃദ്ധര്‍ വരെ കുടുംബ ബന്ധത്തിന്റെ മഹത്വം വിളിച്ചുപറഞ്ഞ് കൈകള്‍ ചേര്‍ത്ത് പിടിച്ചപ്പോള്‍ തളങ്കര പീടേക്കാരന്‍ കുടുംബസംഗമം ശ്രദ്ധേയമായി.
മാന്യ വിന്‍ടെച്ച് പാമഡോസിലാണ് പീടേക്കാരന്‍ കുടുംബ സംഗമം നടന്നത്. അംഗബലവും പരസ്പര സ്നേഹവും കൊണ്ട് സംഗമം ശ്രദ്ധിക്കപ്പെട്ടു. വിവിധ മത്സരങ്ങളും ആദരവ് പരിപാടിയും അരങ്ങേറി. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പീടേക്കാരന്‍ കുടുംബത്തിലെ പ്രതിഭകളെ അനുമോദിച്ചു.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം. ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. പി.എ മഹ്മൂദ് സ്വാഗതം പറഞ്ഞു. കെ. ഉസ്മാന്‍ മൗലവി പ്രാര്‍ത്ഥന നടത്തി. പീടേക്കാരന്‍ കുടുംബ ചാരിറ്റിയുടെ ബ്രോഷര്‍ പ്രകാശനം കെ.എ.എം ബഷീര്‍ വോളിബോള്‍ നിര്‍വഹിച്ചു.
ടി.എ ഷാഫി, എം.പി. ഷാഫി ഹാജി, പി.എസ് ഹമീദ്, എന്‍.എം ഖറമുല്ല ഹാജി, ടി.എ മുഹമ്മദലി ബഷീര്‍, എം.എച്ച് അബ്ദുല്‍ ഖാദര്‍, എന്‍.കെ അമാനുല്ല, പി.എ മുജീബ്, സമീര്‍ ചെങ്കളം, എം. കുഞ്ഞിമൊയ്തീന്‍, സുബൈര്‍ പുലിക്കുന്ന്, ഹുസൈന്‍ ജദീദ് റോഡ്, അഹമ്മദ് പീടേക്കാരന്‍, മിഫ്താബ്, അഫ്താബ്, ഷഫീഖ് ചെങ്കളം, ഷഫീഖ് തെരുവത്ത്, റിയാസ്, മുസ്തഫ ബാങ്കോട്, കലാബഷീര്‍, ഷരീഫ് വോളിബോള്‍, മമ്മി, സാദിഖ്, സിദ്ധീഖ്, റഫീഖ്, സിദ്ധീഖ്, സലീം, അബ്ദുല്ല ചേരൂര്‍, സമദ്, ഇഖ്ബാല്‍ കൊട്ടയാടി, അഷ്ഫാഖ്, അസ്ലം കൊച്ചി പ്രസംഗിച്ചു.
No comments:
Post a Comment