Latest News

ഗ​ൾ​ഫി​ൽ ഇ​ന്ന്​ ബ​ലി​പെ​രു​ന്നാ​ൾ; നാ​ടി​നെ പ്ര​ള​യ​ത്തി​ൽ​നി​ന്ന്​ ര​ക്ഷി​ക്കാ​ൻ ക​ണ്ണീ​ര​ണി​ഞ്ഞ പ്രാ​ർ​ഥ​ന​ക​ൾ

മ​ക്ക: വി​ശു​ദ്ധ​ഹ​ജ്ജി​​​​​ന്റെ ഭാ​ഗ​മാ​യ അ​റ​ഫ​ദി​നം ക​ഴി​ഞ്ഞ്​ സൗ​ദി​യി​ലും ഗ​ൾ​ഫ്​ നാ​ടു​ക​ളി​ലും ഞായറാഴ്ച​ ബ​ലി​പെ​രു​ന്നാ​ൾ. കേരളത്തിലെ ദുരിതമനുഭവിക്കുന്നവരുടെ നൊമ്പരങ്ങള്‍ മനസ്സിലേററിയാണ് മലയാളികള്‍ ഗള്‍ഫില്‍ ബലിപെരുന്നാളിനെ വരവേററത്.[www.malabarflash.com] 

ശനിയാഴ്ച അറഫയിലും മററും കേരളത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.

അ​റ​ഫ​യി​ൽ പ്രാ​ർ​ഥ​ന​യി​ൽ പങ്കെടു​ത്ത ഹാ​ജി​മാ​ർ​ക്ക്​ ​ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച്​ ശനിയാഴ്ച മു​സ്​​ലീം​ക​ൾ വ്ര​ത​മെ​ടു​ത്തു. 

ഹാ​ജി​മാ​ർ അ​റ​ഫ​സം​ഗ​മ​ത്തി​ൽ പങ്കെ​ടു​ത്ത്​ ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ചെ​യോ​ടെ മി​നാ​യി​ൽ തി​രി​ച്ചെ​ത്തി​ത്തു​ട​ങ്ങി. അ​റ​ഫ സം​ഗ​മം ക​ഴി​ഞ്ഞ്​ സൂ​ര്യാ​സ്​​ത​മ​ന​ത്തോ​ടെ മു​സ്​​ദ​ലി​ഫ​യി​ൽ വ​ന്ന്​ ആ​കാ​ശച്ചോ​ട്ടി​ൽ വി​ശ്ര​മി​ച്ചാ​ണ്​ തീ​ർ​ഥാ​ട​ക​ർ മി​നാ​യി​ലേ​ക്ക്​ തി​രി​ച്ച​ത്.

അ​വി​ടെ നി​ന്ന്​ ശേ​ഖ​രി​ച്ച ക​ല്ലു​ക​ളു​മാ​യി ഞായറാഴ്ച​ ജം​റ​യി​ൽ ആ​ദ്യ​ക​ല്ലേ​റു​ക​ർ​മം പൂ​ർ​ത്തി​യാ​ക്കും. ത​ല​മു​ണ്ഡ​നം ചെ​യ്യ​ലും ബ​ലി​യ​റു​ക്ക​ലും മ​ക്ക ഹ​റ​മി​ൽ ഹ​ജ്ജി​നു ശേ​ഷ​മു​ള്ള ഉം​റ നി​ർ​വ​ഹി​ക്ക​ലു​മാ​യി തി​ര​ക്കു​ള്ള ദി​ന​മാ​ണ്​ ഹാ​ജി​മാ​ർ​ക്കി​ന്ന്. സൗ​ദി അ​റേ​ബ്യ​ക്ക്​ പു​റ​മെ യു.​എ.​ഇ, ബ​ഹ്​​റൈ​ൻ, കു​വൈ​ത്ത്, ഖ​ത്ത​ർ തു​ട​ങ്ങി​യ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലും ഞായറാഴ്ച​ ബലിപെരുന്നാളാണ്‌

ഒ​മാ​നി​ൽ തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ പെ​രു​ന്നാ​ൾ. രാ​ഷ്​​ട്ര​നാ​യ​ക​ർ ജ​ന​ങ്ങ​ൾ​ക്കും വി​വി​ധ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും ഈ​ദ്​ ആ​ശം​സ നേ​ർ​ന്നു. പെ​രു​ന്നാ​ളി​നു മു​ന്നോ​ടി​യാ​യി നൂ​റു​ക​ണ​ക്കി​ന്​ ത​ട​വു​കാ​ർ​ക്ക്​ മോ​ച​ന​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.